മ​ത്സ്യ​ഫെ​ഡ് ഫി​ഷ്മാ​ർ​ട്ട് ക​ള​ർ​കോ​ട് നാ​ളെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Friday, September 18, 2020 10:38 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ഫെ​ഡി​ന്‍റെ ജി​ല്ല​യി​ലെ നാ​ലാ​മ​ത്തെ ഫി​ഷ്സ്റ്റാ​ൾ നാ​ളെ ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ​ജ്ജീ​ക​രി​ച്ച ഫി​ഷ്മാ​ർ​ട്ട് രാ​വി​ലെ ഒ​ന്പ​തി​ന് മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്തു ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ വി​ല്പ​ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ണി​ന് ന​ൽ​കി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ നി​ർ​വ​ഹി​ക്കും. ശു​ദ്ധ​മാ​യ മ​ത്സ്യ​ത്തി​നു പു​റ​മേ മ​ത്സ്യ മൂ​ല്യ​വ​ർധിത ഉ​ത്പ​ന്ന​ങ്ങ​ളും ഈ ​സ്റ്റാ​ളി​ൽനി​ന്നും ല​ഭി​ക്കും.