പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു
Wednesday, September 16, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ സ​ർ​ജ​റി ഐ​സി​യു യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പ​ട​ർ​ന്ന​തോ​ടെ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് അ​ട​ച്ചി​ട്ട ഐ​സി​യു​വാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. സ​ർ​ജ​റി ഐ​സി​യു വി​ഭാ​ഗ​ത്തി​ൽ ത​ന്നെ​യാ​ണ് മെ​ഡി​സി​ൻ ഐ​സി​യു​വി​ലെ രോ​ഗി​ക​ളെ​യും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് ഐ​സി​യു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​തു​വ​രെ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ മ​റ്റ് ഐ​സി​യു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പട്ടിക പ്ര​സി​ദ്ധീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഗ​സ്റ്റ് 12ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നും പേ​ര് നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഫോം ​അ​ഞ്ച് മു​ഖേ​ന പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ പ്ര​കാ​രം പേ​ര് നീ​ക്കം ചെ​യ്യ​ണ്ട​വ​രു​ടെ പ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.