ബാ​ങ്ക് കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യെ​ന്ന് പോലീ​സ്
Wednesday, September 16, 2020 10:18 PM IST
ഹ​രി​പ്പാ​ട്: ഓ​ണാ​വ​ധി​ക്കാ​യി അ​ട​ച്ച ക​രു​വാ​റ്റാ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്നും ലോ​ക്ക​ര്‍ ത​ക​ര്‍​ത്ത് 5.43 കി​ലോ സ്വ​ര്‍​ണ​വും 4,43,743 രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യെ​ന്നു പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍. ജി​ല്ലാ പോ​ലീ​സ്് മേ​ധാ​വി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തുവി​ടു​ന്നി​ല്ലെ​ങ്കി​ലും പ്ര​തി​ക​ള്‍ ഉ​ട​ന്‍ വ​ല​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. വി​വി​ധ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി നേ​ര്‍​രേ​ഖ​യി​ലൂ​ടെ നീ​ങ്ങു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ന്ന​ത പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പൂ​ര്‍​ണ സം​തൃ​പ്തി ഉ​ണ്ടെ​ന്നാ​ണ് അ​റി​വ്.
ഇ​തി​ന​കം ജി​ല്ല​യി​ലും പു​റ​ത്തു​മാ​യി പോലീ​സ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും ഒ​പ്പം എ​ഴു​പ​ത്തി​യ​ഞ്ചോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ മോ​ഷ​ണ​ത്തക്കുറി​ച്ച് വ്യ​ക്ത​മാ​യ തു​മ്പ് ല​ഭി​ച്ചു എ​ന്നാ​ണ് അ​റി​വ്. ബാ​ങ്കി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ച് നാ​ലു​ദി​വ​സം പി​ന്നി​ടു​മ്പോ​ള്‍ സ​ഹ​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്നും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ബാ​ങ്ക് പ്ര​സി​ഡന്‍റ് പ്ര​ദീ​പ് പോ​ക്കാ​ട്ട് പ​റ​ഞ്ഞു. കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ​യും ഹ​രി​പ്പാ​ട് സി​ഐ ആ​ര്‍. ഫ​യാ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രാ​ദേ​ശി​ക അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​നി​ടെ മോ​ഷ്ടാ​ക്ക​ള്‍ ത​ക​ര്‍​ത്ത ക​ംപ്യൂട്ട​റു​ക​ളു​ടെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​റ്റും കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കു​ന്ന ജോ​ലി ധൃ​ത​ഗ​തി​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.
ചെ​ന്നൈ​യി​ല്‍നി​ന്നും വി​മാ​ന​മാ​ര്‍​ഗം ക​ഴി​ഞ്ഞദി​വ​സം എ​ത്തി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​സ്. വെ​ങ്കി​ടേ​ഷ് ബാ​ങ്കി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ കോ​ര്‍​പറേ​റ്റ് ഏ​ജ​ന്‍റായി സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കോ​യി​ന്‍​സ് എ​ന്നു ചു​രു​ക്ക​പ്പേ​രു​ള്ള കോ​-ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​ഷ്വ​റ​ന്‍​സ് സ​ര്‍​വീ​സാ​ണ്. കോ​യി​ന്‍​സി​ന്‍റെ ജി​ല്ല​യി​ലെ ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ എ​സ്. ബി​ജി​യും സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പമു​ണ്ടാ​യി​രു​ന്നു.