പോ​പ്പു​ല​ർ ഫി​നാ​ൻ​സ് തട്ടിപ്പു കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Wednesday, September 16, 2020 10:18 PM IST
മാ​വേ​ലി​ക്ക​ര:​ ര​ണ്ടാ​യി​ര​ത്തി​അ​ഞ്ഞൂ​റി​ല​ധി​കം കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ ഉ​ട​മ​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​വാ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും കേ​സ് സി​ബി​ഐ​യെകൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ൽ മൊ​ത്തം 258 ശാ​ഖ​ക​ളു​ള്ള പോ​പ്പു​ല​ർ ഫൈ​നാ​ൻ​സി​ന്‍റെ ഉ​ട​മ​ക​ൾ​ക്കെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് ഒ​രു കേ​സ് മാ​ത്രം എ​ടു​ത്താ​ൽ മ​തി​യെ​ന്ന തീ​രു​മാ​നം നീ​തി​നി​ഷേ​ധ​വും വ​ഞ്ചി​ത​രാ​യ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഉ​ട​മക​ളി​ൽനി​ന്നും കോ​ടി​ക്ക​ണ​ക്കി​നു​ രൂ​പ പി​ണ​റാ​യി​ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ വാ​ങ്ങി​യ​തു​കൊ​ണ്ടാ​ണ് ആ​കെ ഒ​രു ക്രൈം ​മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ എ​ത്തി​ച്ചേ​ർ​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. നി​ക്ഷേ​പ​ക​ർ​ക്ക് നീ​തി​ല​ഭി​ക്കും വ​രെ​യു​ള്ള എ​ല്ലാ പോ​രാ​ട്ട​ത്തി​നും കോ​ണ്‍​ഗ്ര​സു​ണ്ടാ​കു​മെ​ന്നും അ​ദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.