മാ​ടാം​തോ​ട്ടി​ൽ ഇ​റ​ച്ചി​മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന് പ​രാ​തി
Wednesday, September 16, 2020 10:18 PM IST
ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ ത​യ്യി​ൽപ​ടി​ക്കു സ​മീ​പം മാ​ടാം​തോ​ട്ടി​ലും ക​ര​യി​ലു​ം ഇ​റ​ച്ചി മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന് പ​രാ​തി. കോ​ഴി​യു​ടെ​യും മാ​ടി​ന്‍റെ​യും അ​വ​ശി​ഷ്ട​ങ്ങ​ളും മറ്റു​മാ​ണ് ചാ​ക്കി​ൽ കെ​ട്ടി തോ​ട്ടി​ൽ തള്ളിയിരി​ക്കു​ന്ന​ത്. അ​ടു​ക്ക​ളമാ​ലി​ന്യ​ങ്ങ​ളും ഇ​തോടൊ​പ്പം ത​ള്ളു​ന്നു​ണ്ട്. ചാ​ക്കി​നു​ള്ളിൽ അ​ഴു​കി​യ മാ​ലി​ന്യം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ്.

രാ​ത്രി​യു​ടെ മ​റ​വി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നും വ​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ തള്ളുന്ന​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ അ​സ​മ​യ​ത്ത് ഈ ​ഭാ​ഗ​ത്ത് വ​ണ്ടി​ക​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാ​റു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. മാ​ലി​ന്യം ഇ​വി​ടെ കൊ​ണ്ടി​ടു​ന്ന​തു കാ​ര​ണം പ്ര​ദേ​ശ​മാ​കെ അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ്. മ​ഴ​ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ഈ​ച്ച​യും കൊ​തു​കും വ​ർ​ധി​ച്ചു.​ സ​മീ​പ​വാ​സി​ക​ൾ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​ണ്.

ഒ​രു കാ​ല​ത്ത് പ്ര​യാ​ർ, അ​ട്ട​ക്കു​ഴി ഭാ​ഗ​ത്തു​ള്ള ക​രി​ന്പു ക​ർ​ഷ​ക​രു​ടെ ക​രി​ന്പു​ക​ൾ കേ​വു വ​ള്ള​ങ്ങ​ളി​ൽ ഈ ​തോ​ട്ടി​ലൂ​ടെ​യാ​ണ് പു​ളി​ക്കീ​ഴ് പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ലേ​ക്ക് കൊ​ണ്ടുപോ​യി​രു​ന്ന​ത്. പ്ര​യാ​ർ ഭാ​ഗ​ത്ത് പ​ന്പാ​ന​ദി​യി​ൽ നി​ന്നും തു​ട​ങ്ങി മാ​ട​വ​ന, ത​യ്യി​ൽ​പ്പ​ടി, പാ​വൂ​ർ ഭാ​ഗം, വ​ടു​ത​ല​പ്പ​ടി വ​ഴി വ​ര​ട്ടാ​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യി​രു​ന്ന മാ​ടാം​തോ​ട് ഇ​ന്ന് കൈ​യേ​റ്റ​ക്കാ​രു​ടെ പി​ടി​യി​ല​മ​ർ​ന്ന് അ​വ​ശേ​ഷി​പ്പു​ക​ൾ മാ​ത്ര​മാ​യി മാ​റി. ഈ ​അ​വ​ശേ​ഷി​പ്പു​ക​ളെ​ല്ലാം ഇ​ന്ന് മാ​ലി​ന്യ​വാ​ഹി​നി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി മാ​ലി​ന്യതള്ളൽ ത​ട​യ​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.