വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി ചൂ​ഷ​ണം; പ്ര​തി​യും മാ​താ​വും ഒ​ളി​വി​ല്‍
Wednesday, September 16, 2020 10:18 PM IST
ചെ​ങ്ങ​ന്നൂ​ര്‍: പ്ര​ണ​യം​ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ തൈ​മ​റ​വും​ക​ര സ്വ​ദേ​ശി അ​രു​ണ്‍ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്ന പ​രാ​തി​യി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: 2016 മു​ത​ല്‍ പ്ര​ണ​യ​ത്തി​ലാ​യ യു​വ​തി​യുമായി പ്ര​തി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചും പി​ന്നീ​ട് പ​ല​ത​വ​ണ​യാ​യി യു​വ​തി​യു​ടെ വീ​ട്ടി​ല്‍​വ​ച്ചും ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് യു​വ​തി ഗ​ര്‍​ഭി​ണി​യാ​കു​ക​യും ചെ​യ്തു. യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ വി​വ​രം അ​റി​ഞ്ഞ അ​രു​ണും മാ​താ​വും ചേ​ര്‍​ന്ന് ഗ​ര്‍​ഭം അ​ല​സി​പ്പി​ച്ചാ​ല്‍ വി​വാ​ഹം ന​ട​ത്തി​ത്ത​രാം എ​ന്നു​പ​റ​ഞ്ഞ് നി​ര്‍​ബ​ന്ധി​പ്പി​ച്ച് അ​ല​സി​പ്പി​ച്ചു. വി​വാ​ഹ വാ​ഗ്ദാ​നം വി​ശ്വ​സി​ച്ച് യു​വ​തി അ​രു​ണു​മാ​യി വീ​ണ്ടും അ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സം 30ന് ​മു​ള​ക്കു​ഴ യ​ക്ഷി​മ​ല​ക്കാ​വി​ല്‍ വ​ച്ച് വി​വാ​ഹം ന​ട​ത്താ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വാ​സവ​ഞ്ച​ന കാ​ണി​ച്ച് യു​വ​തി​യെ ച​തി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത് പ്ര​തി​യും കു​ടും​ബ​വും വീ​ടു പൂ​ട്ടി പോ​യ​താ​യി​ട്ടാ​ണ്. സി​ഐ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.