സ്വ​യം കെ​ട്ടി​യു​യ​ർ​ത്തി​യ പ്ര​തിഛാ​യ​യു​ടെ ത​ട​വി​ലാ​ണ് മു​ഖ്യ​മ​ന്ത്രിയെന്ന് എം.​ ലി​ജു
Friday, August 14, 2020 10:10 PM IST
ആ​ല​പ്പു​ഴ:​ സ്വ​യം കെ​ട്ടി​യു​യ​ർ​ത്തി​യ പ്ര​തിഛാ​യ​യു​ടെ ത​ട​വി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് എം. ​ലി​ജു. പെ​ട്ടി​മു​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സി​എംപി ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​നി​സാ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ എം.​വി.​ആ​ർ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ലി​ജു.
ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞവ​ർ സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​രാ​ണ്. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി സ​മ​രം ചെ​യ്യാ​ൻ മു​ന്നോ​ട്ടു വ​ന്ന സി​എംപി ക​മ്യൂണി​സ്റ്റ് ആ​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പാ​ർ​ട്ടി​യാ​യ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​വി.​സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി.​ ഇ​തി​ഹാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം.​ ന​സീ​ർ, സു​രേ​ഷ് കാ​വിനേ​ത്ത്, വ​യ​ലാ​ർ സു​രേ​ന്ദ്ര​ൻ, അ​നീ​ഷ് ബാ​ബു, കെ.​ജി.​ഷാ​ജി, രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.