ആ​ദ്യദി​നം കി​റ്റ് വാ​ങ്ങി​യ​ത് പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ
Thursday, August 13, 2020 10:13 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ഓ​ണ​ക്കിറ്റ് വി​ത​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ആ​ദ്യഘ​ട്ട​ത്തി​ൽ എ​എ​വൈ വി​ഭാ​ഗ​ത്തി​ലെ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് വി​ത​ര​ണം. ആ​ദ്യ​ദി​ന​ത്തി​ൽ പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് കി​റ്റ് വാ​ങ്ങി​യ​ത്. ഗു​ണ​ഭോ​ക്താ​വി​ലൊ​രാ​ളാ​യ മു​ല്ല​യ്ക്ക​ൽ ദേ​വ​സ്വംപ​റ​ന്പി​ൽ രാ​ജേ​ന്ദ്ര​ൻ രാ​വി​ലെ ത​ന്നെ മു​ല്ല​യ്ക്ക​ൽ 49-ാം ​ന​ന്പ​ർ റേ​ഷ​ൻ​ക​ട​യി​ലെ​ത്തി കി​റ്റ് വാ​ങ്ങി. ച​ങ്ങ​നാ​ശേ​രി​യി​ലെ ഒ​രു പ​ച്ച​മ​രു​ന്ന് ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന രാ​ജേ​ന്ദ്ര​നു കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും കാ​ല​വ​ർ​ഷ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലും ജോ​ലി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​മ്മ​യും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മാ​യി ബു​ദ്ധി​മു​ട്ടു​ന്പോ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ റേ​ഷ​നും ഓ​ണ​ക്കിറ്റും ല​ഭി​ച്ച​ത് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ടെ​ന്ന് രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 40495 എ ​എ വൈ ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
16 വ​രെ കിറ്റ് വിതരണം തു​ട​രും. 18, 19, 20 തീ​യ​തി​ക​ളി​ൽ മു​ൻ​ഗ​ണ​നാ കാ​ർ​ഡ് (പി​ങ്ക്) ഉ​ട​മ​ക​ൾ​ക്കാ​യു​ള്ള കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. ശേ​ഷം 21 മു​ത​ൽ പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി (എ​ൻ​പി​എ​സ് നീ​ല) കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും, 25 മു​ത​ൽ പൊ​തു​വി​ഭാ​ഗം (എ​ൻ​പി​എ​ൻ​എ​സ് വെ​ള്ള) കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും യ​ഥാ​ക്ര​മം ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തും.

വ​ള്ളം ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ഒ​ഴു​കി​പ്പോ​യി

അ​ന്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ​വ​ർ​ഷം ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ വ​ള്ളം ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ഒ​ഴു​കി​പ്പോ​യി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി ല​ക്ഷ്മ​ണ​ൻപ​റ​ന്പി​ൽ രാ​ജീ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫൈ​ബ​ർ വ​ള്ള​മാ​ണ് ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 30ന് ​ചേ​റ്റു​വ​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ന്പോ​ൾ വ​ള്ളം മ​റി​ഞ്ഞാ​ണ് രാ​ജീ​വ​നെ കാ​ണാ​താ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെട്ടെ​ങ്കി​ലും രാ​ജീ​വ​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.