കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൃ​ഷി​വാ​യ്പ എ​ഴു​തിത്തള്ള​ണം: പി​തൃ​വേ​ദി-​മാ​തൃ​വേ​ദി
Thursday, August 13, 2020 10:13 PM IST
ച ​​ങ്ങ​​നാ​​ശേ​​രി: വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് കൃ​​ഷി​​നാ​​ശം നേ​​രി​​ട്ട കു​​ട്ട​​നാ​​ട്, അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ക​​ർ​​ഷ​​ക​​രു​​ടെ കാ​​ർ​​ഷി​​ക വാ​​യ്പ​​ക​​ൾ എ​​ഴു​​തി​ത്ത​​ള്ളാ​​ൻ കേ​​ന്ദ്ര -സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് അ​​തി​​രൂ​​പ​​ത മാ​​തൃ​​വേ​​ദി- പി​തൃ​​വേ​​ദി എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പു​​ളി​​ങ്കു​​ന്ന്, ച​​ന്പ​​ക്കു​​ളം, കൈ​​ന​​ക​​രി, നെ​​ടു​​മു​​ടി, ത​​ക​​ഴി, പാ​​യി​​പ്പാ​​ട്, വാ​​ഴ​​പ്പ​​ള്ളി, ആ​​ർ​​പ്പൂ​​ക്ക​​ര, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ കൃ​​ഷി​​ഭ​​വ​​നു കീ​​ഴി​​ലെ പാ​​ട​​ശേ​​ര​​ങ്ങ​​ളി​​ലാ​യി നാ​​ലാ​​യി​​രം ഹെ​​ക്ട​​റി​​ലെ കൃ​​ഷി​​യാ​​ണ് ന​​ശി​​ച്ച​​ത്.
ഏ ​​ക്ക​​റി​​ന് 30,000 രൂ​​പ​യോ​ളം ഇ​​പ്പോ​​ൾ ചി​​ല​​വ​ഴി​ച്ചി​റ​ക്കി​യ കൃ​ഷി​യി​ൽ 50 മു​​ത​​ൽ 70 ദി​​വ​​സം വ​​രെ പ്രാ​​യ​​മാ​​യ നെ​​ൽ​​ച്ചെ​​ടി​​ക​​ളാ​​ണ് ന​​ശി​​ച്ച​​ത്. പ​​ലി​​ശ​​യ്ക്ക് പ​​ണം വാ​​ങ്ങി​​യും ബാ​​ങ്ക് വാ​​യ്പ​​യെ​​ടു​​ത്ത​​മാ​​ണ് ര​​ണ്ടാം കൃ​​ഷി ഇ​​റ​​ക്കി​​യ​​ത്. 2018ലെ ​​മ​​ഹാ​​പ്ര​​ള​​യ​​വും 2019 വെ​​ള്ള​​പ്പൊ​​ക്ക​​വും 2020ലെ ​​പ്ര​​ള​​യ​​വും മൂ​​ലം ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ക​​ട​​ബാ​​ധ്യ​​ത ക​​ർ​​ഷ​​ക​​ർ​​ക്ക് ഉ​​ണ്ടാ​​യി​​രി​​ക്കു​​ക​​യാ​​ണ്. കൃ​​ഷി​​മ​​ന്ത്രി കു​​ട്ട​​നാ​​ടു സ​​ന്ദ​​ർ​​ശി​​ച്ച് അ​​ർ​​ഹ​​മാ​​യ ന​​ഷ്ട​പ​​രി​​ഹാ​​രം ക​​ർ​​ഷ​​ക​​ർ​​ക്കു വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് മു​​ക​​ളേ​​ൽ, അ​​സി. ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ, ഫാ. ​​ടി​​ജോ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി ചേ​​ന്നോ​​ത്ത്, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ചെ​​റി​​യാ​​ൻ നെ​​ല്ലു​​വേ​​ലി, മാ​​യാ ജോ​​യി, റോ​​യി വേ​​ലി​​ക്കെ​​ട്ടി​​ൽ, വി.​​എം. ജോ​​സ​​ഫ്, ജോ​​സ​​ഫ് വ​​ർ​​ഗീ​​സ്, സോ​​ണി​​യ ജോ​​ർ​​ജ്, സി​​സ്റ്റ​​ർ ജോ​​ബി​​ൻ, മി​​നി ജോ​​സ്, മി​​നി കു​​ര്യാ​​ക്കോ​​സ്, ടെ​​സി വ​​ർ​​ഗീ​​സ്, ര​​ഞ്ജി​​നി മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.