പ്ര​വാ​സി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം
Wednesday, August 12, 2020 10:31 PM IST
ആ​ല​പ്പു​ഴ/​മ​ങ്കൊ​മ്പ്: നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം. ചെ​ങ്ങ​ന്നൂ​ര്‍ പു​ലി​യൂ​ര്‍ ചേ​രി​യി​ല്‍ വ​ട​ക്കേ​തി​ല്‍ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍​നാ​യ​രു​ടെ മ​ക​ന്‍ പ​ത്മ​കു​മാ​റാ​ണ്(53) കഴിഞ്ഞ ദിവസം സ​മ​യ​ത്തി​ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു മൂ​ലം മ​രി​ച്ച​ത്.
പ്ര​ള​യം യാ​ത്രാ​മാ​ര്‍​ഗ​ങ്ങ​ള​ട​ച്ച​തു​മൂ​ലം അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം താ​മ​സി​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യ​ത്. ഷാ​ര്‍​ജ​യി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന പ​ത്മ​കു​മാ​ര്‍ അ​ഞ്ചു ദി​വ​സം മു​മ്പാ​ണ് ഭാ​ര്യ ജ​യ​ശ്രീ, 12 വ​യ​സു​ള്ള മ​ക​ള്‍ ഐ​ശ്വ​ര്യ എ​ന്നി​ര്‍​ക്കൊ​പ്പം നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഭാ​ര്യ​യു​ടെ രാ​മ​ങ്ക​രി​യി​ലെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ 3.45 ഓ​ടെ ഇ​ദ്ദേ​ഹ​ത്തി​നു ശ്വാ​സ​ത​ട​സ​വും മ​റ്റു അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു. ഭാ​ര്യാ​സ​ഹോ​ദ​ര​നും പി​താ​വും ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി ഏ​റെ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.
റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​റ​ക്കാ​ന്‍ പ​റ്റു​മാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഒ​രു ബ​ന്ധു​വ​ഴി പ​ഞ്ചാ​യ​ത്തം​ഗ​ത്തെ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് നേ​രം പു​ല​ര്‍​ന്ന​ശേ​ഷം ടോ​റ​സ് ലോ​റി എ​ത്തി​ച്ചു. ലോ​റി​യു​ടെ പ്ലാ​റ്റ​ഫോ​മി​ന് ഉ​യ​രം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ രോ​ഗി​യെ ഇ​തി​ല്‍ ക​യ​റ്റാ​നാ​യി​ല്ല. തു​ട​ര്‍​ന്ന് എ​സി റോ​ഡി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ കി​ട്ടി​യ ട്രാ​ക്ട​റി​ല്‍ മാ​മ്പു​ഴ​ക്ക​രി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി അ​ട​ച്ചി​രു​ന്നു. ഇതേത്തു​ട​ര്‍​ന്ന് ഒ​മ്പ​തോ​ടെ ട്രാ​ക്ട​റി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നി​ടെ ഒ​മ്പ​ത​ര​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഇ​രി​പ്പു​സ​മ​രം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡി​നെ​തി​രേയു​ള്ള സ​ര്‍​ക്കാ​ര്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​വും വെ​റും പൊ​ള്ള​ത്ത​ര​മാ​ണെ​ന്ന​തി​ന് തെ​ളി​വാ​ണ് കു​ട്ട​നാ​ട്ടി​ല്‍ പ്ര​വാ​സി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വമെന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ടി​യ​ന്തര​മാ​യി സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ഉ​പാ​ധ്യക്ഷ​ന്‍ എ​ല്‍.​പി. ജ​യ​ച​ന്ദ്ര​ന്‍, ബി​ജെ​പി ജി​ല്ലാ സെ​ല്‍ കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​വി​നോ​ദ് കു​മാ​ര്‍, ടൗ​ണ്‍ ഏ​രി​യ പ്ര​സി​ഡ​ന്‍റ് മ​നു ഉ​പേ​ന്ദ്ര​ന്‍, ക​ണ്ണ​ന്‍ തി​രു​വ​മ്പാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.