ജി​ല്ല​യി​ല്‍ 110 ക്യാ​മ്പു​ക​ളി​ലാ​യി 7423 പേ​ര്‍
Wednesday, August 12, 2020 10:31 PM IST
ആ​ല​പ്പു​ഴ: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ നി​ല​വി​ലുള്ള​ത് 110 ക്യാ​മ്പു​ക​ള്‍. 2541 കു​ടും​ബ​ങ്ങ​ളി​ലാ​യി 7423 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. 3190 പു​രു​ഷ​ന്മാ​രും 3260 സ്ത്രീ​ക​ളും 973 കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പി​ലു​ള്ള​ത്.
22 ഗ​ര്‍​ഭി​ണി​ക​ളും 793 മു​തി​ര്‍​ന്ന​വ​രും 92 അം​ഗ​പ​രി​മി​ത​രും ഉ​ള്‍​പ്പെ​ടു​ന്നു. ചെ​ങ്ങ​ന്നൂ​രി​ലാ​ണ് കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍. 46 എ​ണ്ണം. അ​മ്പ​ല​പ്പു​ഴ​യി​ല്‍ ഏ​ഴും കു​ട്ട​നാ​ട്ടി​ല്‍ 20ഉം ​കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ല്‍ 25ഉം ​മാ​വേ​ലി​ക്ക​ര​യി​ല്‍ പ​ത്തും ചേ​ര്‍​ത്ത​ല​യി​ല്‍ ര​ണ്ടു​മാ​ണ് ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം.
നോ​ണ്‍ റ​സി​ഡ​ന്‍​ഷല്‍ ക്യാ​മ്പു​ക​ളാ​യ ക​ഞ്ഞി​വീ​ഴ്ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ 612 എ​ണ്ണ​വും നി​ല​വി​ലു​ണ്ട്. 37,632 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 1,54,469 പേ​രാ​ണ് ഇ​തി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. 230 ഗ​ര്‍​ഭി​ണി​ക​ളും 4789 അം​ഗ​പ​രി​മി​ത​രും 13,265 മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​മ​ട​ക്കം 66452 പു​രു​ഷ​ന്മാ​രും 70,036 സ്ത്രീ​ക​ളും 17,981 കു​ട്ടി​ക​ളും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. കു​ട്ട​നാ​ട്ടി​ല്‍ 577 ക​ഞ്ഞി​വീ​ഴ്ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ളും ചെ​ങ്ങ​ന്നൂ​രി​ല്‍ 17 എ​ണ്ണ​വും അ​മ്പ​ല​പ്പു​ഴ​യി​ല്‍ 14 എ​ണ്ണ​വും കാ​ര്‍ത്തി​ക​പ്പ​ള്ളി​യി​ല്‍ നാ​ലെ​ണ്ണ​വു​മാ​ണു​ള്ള​ത്.