ജി​ല്ല​യി​ൽ 113 ക്യാ​ന്പു​ക​ൾ, 319 ക​ഞ്ഞി​വീ​ഴ്ത്തൽ‌ കേ​ന്ദ്ര​ങ്ങ​ൾ
Tuesday, August 11, 2020 10:14 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 113 ക്യാ​ന്പു​ക​ളാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. 2362 കു​ടും​ബ​ങ്ങ​ളി​ലാ​യി 7629 ആ​ളു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ൽ 3028 പു​രു​ഷ​ന്മാരും 3368 സ്ത്രീ​ക​ളും 1183 കു​ട്ടി​ക​ളു​മു​ണ്ട്. എ​ട്ടു​ഗ​ർ​ഭി​ണി​ക​ളും 687 സീ​നി​യ​ർ അം​ഗ​ങ്ങ​ളും 53 അം​ഗ​പ​രി​മി​ത​രും ഇ​തി​ലു​ൾ​പ്പെ​ടും. ഇ​തു​കൂ​ടാ​തെ 319 ക​ഞ്ഞി​വീ​ഴ്ത്തൽ കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 22,549 കു​ടും​ബ​ങ്ങ​ളി​ലാ​യി 95,955 പേ​രാ​ണ് ഇ​വി​ടെ ആ​ശ്ര​യി​ക്കു​ന്ന​ത്. 41,506 പു​രു​ഷ​ന്മാ​രും 43,530 സ്ത്രീ​ക​ളും 10,919 കു​ട്ടി​ക​ളു​മാ​ണ് ഇ​വി​ടെ. 328 ഗ​ർ​ഭി​ണി​ക​ളും 618 അം​ഗ​പ​രി​മി​ത​രും 9728 മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.
ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ. 50 ക്യാ​ന്പു​ക​ൾ ഇ​വി​ടെ ആ​രം​ഭി​ച്ചു. അ​ന്പ​ല​പ്പു​ഴ​യി​ൽ ഏ​ഴും കു​ട്ട​നാ​ട്ടി​ൽ 19ഉം ​കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 26ഉം ​മാ​വേ​ലി​ക്ക​ര പ​ത്തും ചേ​ർ​ത്ത​ല​യി​ൽ ഒ​ന്നും ക്യാ​ന്പു​ക​ളാ​ണു​ള്ള​ത്. നോ​ണ്‍ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പു​ക​ളാ​യ ക​ഞ്ഞി​വീ​ഴ്ത്തു​കേ​ന്ദ്ര​ങ്ങ​ൾ കു​ട്ട​നാ​ട്ടി​ലാ​ണ് കൂ​ടു​ത​ൽ. 293 എ​ണ്ണ​മാ​ണ് ഇ​വി​ടെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. 13 എ​ണ്ണം ചെ​ങ്ങ​ന്നൂ​രി​ലും ഒ​ന്പ​തെ​ണ്ണം അ​ന്പ​ല​പ്പു​ഴ​യി​ലും നാ​ലെ​ണ്ണം കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലും തു​ട​ങ്ങി​യി​ട്ടു​ണ്ട്.