കൃ​ഷി​നാ​ശം: അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി
Tuesday, August 11, 2020 10:11 PM IST
ആ​ല​പ്പു​ഴ: രൂ​ക്ഷ​മാ​യ മ​ഴ​ക്കെ​ടു​തി​മൂ​ലം കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശമുണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ടത്തി​ന്‍റെ തോ​ത് ക​ണ​ക്കാ​ക്കി അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നേതാവ് ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ക്ക​ർ ക​ണ​ക്കാ​യ കൃ​ഷി വെ​ള്ളം​ക്ക​യ​റി ന​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​ക​ർ​ന്ന ബ​ണ്ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള സ​ഹാ​യ​വും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും അ​ടി​യ​ന്ത​ര​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും സൗ​ജ​ന്യ​മാ​യി നെ​ൽ​വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും വേ​ണം.
ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും തു​ട​ർ​ന്നു​ണ്ടാ​യ കോ​വി​ഡ് വ്യാ​ധി​മൂ​ല​വും സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഒ​രു ക​ർ​ഷ​ക​സ​മൂ​ഹ​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​ത് എ​ന്ന യാ​ഥാ​ർ​ഥ്യം പ​രി​ഗ​ണി​ച്ചുകൊ​ണ്ടു​ള്ള ഇ​ട​പെ​ട​ലാ​ണ് കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​കേ​ണ്ട​ത്. കോ​ടി​ക​ളു​ടെ കൃ​ഷി​നാ​ശം സം​സ്ഥാ​ന​ത്തു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി​വി​ള​ക​ൾ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യും കാ​ർ​ഷി​ക വാ​യ്പ​ക​ളു​ടെ മൊ​റൊ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ടു​ന്ന​തും വാ​യ്പ എ​ഴു​തി​ത​ള്ളു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ്യ​ത​ക​ൾ അ​ടി​യ​ന്തര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.