പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ നീ​ന്ത​ണം
Monday, August 10, 2020 9:57 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ നീ​ന്ത​ണം. ഇ​വി​ടു​ത്തെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ൻ 2011 ൽ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഫ​യ​ലു​ക​ളി​ൽ ഒ​തു​ങ്ങി. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം വെ​ള്ള​ക്കെ​ട്ടി​ൽ ഒ​റ്റ​പ്പെ​ടും. ജോ​ലി​ക്കെ​ത്തു​ന്ന പോ​ലീ​സു​കാ​ർ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യെ​ത്തു​ന്ന​വ​ർ​ക്കും സ്റ്റേ​ഷ​നി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ മു​ട്ട​റ്റം നീ​ന്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. കേ​സി​ൽ​പെ​ട്ട് കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് കി​ട​ക്കു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണാ​ൻ 2011 ൽ ​ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ് വെ​ളി​ച്ചം ക​ണ്ടി​ല്ല.
വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്പോ​ൾ ഫ​യ​ർ​ഫോ​ഴ്സിന്‍റെ സ​ഹാ​യ​ത്താ​ൽ വെ​ള്ളം വ​റ്റി​ക്കും. ര​ണ്ടു​ദി​വ​സം ക​ഴി​യു​ന്പോ​ൾ സ്റ്റേ​ഷ​ൻ പ​രി​സ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ലാ​കും. പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പൊ​ളി​ച്ചു​നീ​ക്കി​യ മ​ണ്ണി​ട്ടാ​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു. കൂ​ടാ​തെ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നാ​യി നീ​ക്കം ചെ​യ്ത മ​ണ്ണി​ട്ടും സ്റ്റേ​ഷ​ൻ വ​ള​പ്പ് ശു​ചീ​ക​രി​ക്കാ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം റോ​ഡി​ൽനി​ന്നും പൊ​ളി​ച്ചു​നീ​ക്കി​യ മെ​റ്റ​ൽ​ക​ല​ർ​ന്ന മ​ണ്ണ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തി​ച്ചെ​ങ്കി​ലും വെ​ള്ള​ക്കെ​ട്ടി​ൽ നി​ക​ത്താ​നാ​യി​ട്ടി​ല്ല. പൊ​തു​മ​രാ​മ​ത്ത് ഇ​ട​പെ​ട്ട് സ്റ്റേ​ഷ​നു​മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ഇ​നി​യെ​ങ്കി​ലും പ​രി​ഹാ​രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സു​കാ​ർ.