കു​ട്ട​നാ​ട്ടി​ലെ ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്താ​ൻ മ​ണ്ണ് കൃ​ഷി​വ​കു​പ്പി​നു കൈ​മാ​റും
Monday, August 10, 2020 9:54 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ട​വീ​ഴ്ച ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​നി​വാ​ര്യ​മാ​യ ഭാ​ഗ​ങ്ങ​ളി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ബ​ണ്ട് ബ​ല​പ്പെ​ടു​ത്തി കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നു മ​ണ്ണ് കൃ​ഷി​വ​കു​പ്പി​നു വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. ക​നാ​ൽ ന​വീ​ക​ര​ണം വ​ഴി ല​ഭി​ച്ച മ​ണ്ണും ചെ​ളി​യും നി​ല​വി​ൽ കോ​മ​ള​പു​ര​ത്ത് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ ല​ഭ്യ​മാ​യ അ​ത്ര​യും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് കൃ​ഷി​വ​കു​പ്പി​നു കൈ​മാ​റും. ഇ​തി​നാ​യി മ​ണ്ണ് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് ക​ത്തു​ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നും കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​യി​രി​ക്കും ഈ ​മ​ണ്ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട ബാ​ധ്യ​ത കൃ​ഷി​വ​കു​പ്പി​നാ​ണ്. മ​ണ്ണി​ൻ​രെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് കൃ​ത്യ​ത വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​മാ​യി 50 ലോ​ഡ് മ​ണ്ണ് ഇ​ത്ത​ര​ത്തി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് കൃ​ഷി വ​കു​പ്പി​ന് ന​ൽ​കും. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​വ​ശ്യ​മ​നു​സ​രി​ച്ച് കൃ​ഷി വ​കു​പ്പ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ നി​ന്ന് മ​ണ്ണ് ല​ഭ്യ​മാ​ക്കി ന​ൽ​കു. ചാ​ക്കി​ൽ മ​ണ​ൽ നി​റ​ച്ച് ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നി​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​ർ യോ​ഗം വി​ളി​ച്ച​ത്. നേ​ര​ത്തെ​യും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മ​ണ്ണ് സം​ര​ക്ഷി​ക്കു​ന്ന​തി​നു മ​ണ്ണ് കൃ​ഷി വ​കു​പ്പി​ന് ന​ൽ​കി​യി​രു​ന്നു. യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ത്തു.