ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 50,000 ആ​ന്‍റി​ജ​ൻ കി​റ്റു​ക​ൾ കൈ​മാ​റി
Monday, August 10, 2020 9:53 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ത്തെ കോ​വി​ഡ് വ്യാ​പ​ന​മു​ൾ​പ്പെ​ടെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് വാ​ങ്ങി ന​ൽ​കി​യ 50,000 ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ​ക്ക് കൈ​മാ​റി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കി​റ്റു​ക​ളു​ടെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം പ്ര​ത്യേ​ക ഭ​ര​ണ സ​മി​തി യോ​ഗം ചേ​ർ​ന്നാ​ണ് കി​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​നു പ​ണം ക​ണ്ടെ​ത്തി ന​ൽ​കി​യ​ത്.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​ടി​ന്‍റെ ആ​വ​ശ്യ​ത്തി​നു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി 50,000 കി​റ്റുക​ൾ വാ​ങ്ങാ​നും 23 ഡി​വി​ഷ​നു​ക​ളി​ൽ കി​യോ​സ്കു​ക​ൾ വാ​ങ്ങി സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സാ​ന്പി​ൾ ശേ​ഖ​രി​ക്കു​ന്ന സ​മ​യ​ത്ത് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നും രോ​ഗ​ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യാ​ണ് കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. മൂ​ന്ന​രക്കോടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന​ത്ത് ത​ന്നെ ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച ന​ട​പ്പാ​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല പ​ദ്ധ​തി​ക​ളു​ടെ​യും ഫ​ണ്ട് കു​റ​വു വ​രു​ത്തി​യും പ​ല പ​ദ്ധ​തി​ക​ളും ഒ​ഴി​വാ​ക്കി കൊ​ണ്ടു​മാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

ജി​ല്ല​യി​ൽ ചി​ല ക്ല​സ്റ്റ​റു​ക​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​തു​വ​ഴി കൂ​ടു​ത​ൽ രോ​ഗി​ക​ളെ നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡി​എം​ഒ എ​ൽ. അ​നി​ത​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാന്മാ​രാ​യ അ​ഡ്വ. കെ.​ടി. മാ​ത്യു, സി​ന്ധു​ വി​നു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ർ. ദേ​വ​ദാ​സ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ർ​ച്ചു​മാ​സം മു​ത​ൽ ന​ൽ​കി​വ​രു​ന്ന ഭ​ക്ഷ​ണം മു​ട​ക്കം​കൂ​ടാ​തെ തു​ട​രു​ന്നു. 15ല​ക്ഷം രൂ​പ​യി​ല​ധി​കം ഇ​പ്പോ​ൾ ത​ന്നെ ഈ​യി​ന​ത്തി​ൽ ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞു.