കാ​യം​കു​ളം മേ​ഖ​ല​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ
Sunday, August 9, 2020 9:37 PM IST
കാ​യം​കു​ളം: തോ​രാ​തെ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ കാ​യം​കു​ളം ന​ഗ​ര​ത്തി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.​പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു.​പു​ള്ളി​ക്ക​ണ​ക്ക് എ​ൻ.​എ​സ്. ഹൈ​സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 30 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു. കൃ​ഷ്ണ​പു​രം ടെ​ക്ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ 60 കു​ടും​ബ​ങ്ങ​ളെ​യും തേ​വ​ല​പ്പു​റം എ​ൽ.​പി.​സ്കൂ​ളി​ൽ 40 കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി പാ​ർ​പ്പി​ച്ചു.

കൃ​ഷ്ണ​പു​രം വി​ശ്വ​ഭാ​ര​തി സ്കൂ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു.​പ​ത്തി​യൂ​രി​ൽ 500 ഓ​ളം വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ൾ, എ​സ്.​കെ.​വി.​എ​ൽ.​പി.​സ്കൂ​ൾ, ത​യ്യി​ൽ സ്കൂ​ൾ, പാ​രീ​ഷ് ഹാ​ൾ എ​ന്നി​വി​ടെ​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചു. കൊ​റ്റു​കു​ള​ങ്ങ​ര, ഒ​ത​നാ​ക്കു​ളം,പു​ളി​മു​ക്ക്, വേ​രു​വ​ള്ളി ഭാ​ഗം,ഐ​ക്യ​ജം​ക്ഷ​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി​റോ​ഡു​ക​ളും നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​യി.

മ​ല​യ​ൻ ക​നാ​ലും, മു​ണ്ട​ക​ത്തി​ൽ തോ​ടും ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് ന​ഗ​ര​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​ക്കി​യ​ത്, ക​രി​പ്പു​ഴ തോ​ടും ക​ര​വി​ഞ്ഞ് ഒ​ഴു​ക​യാ​ണ്. മ​ല​യ​ൻ ക​നാ​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കി കാ​ഞ്ഞി​ര​ത്തും മൂ​ട്, വി​ള​യി​ൽ വ​യ​ൽ, കു​ന്ന​ത്തു കോ​യി​ക്ക​ൽ വ​ട​ക്കും, പ​ടി​ഞ്ഞാ​റും, പ്ലാ​ക്കാ​ട്ട്, ക​രു​മ​ത്ത​ല​ക്ക​ൽ, മ​ണ​റ്റേ​ൽ തെ​ക്കു​ഭാ​ഗം, മേ​നാ​ത്തേ​രി, വേ​ന്പ​നാ​ട്ട് മ​ണ​ക്കാ​ട്, കോ​യി​ക്ക​ൽ ഭാ​ഗം, കൃ​ഷ്ണ​പു​രം, പു​തു​വ​ൽ​കോ​ള​നി, ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ന് കി​ഴ​ക്കു​ഭാ​ഗം, എ​ന്നി​വി​ട​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ഐ​ക്യ ജം​ഗ്ഷ​ഷ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. ക​ണ്ട​ല്ലൂ​ർ, ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളും മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​തം പേ​റു​ക​യാ​ണ്. കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ഒ​ന്പ​ത്, 10, 12, 15 വാ​ർ​ഡു​ക​ളി​ലും ചാ​ല​ക്ക​ൽ ഭാ​ഗ​ത്ത​മാ​യി 400 ലേ​റെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. പ​ത്തി​യൂ​രി​ൽ കാ​വി​ൽ ഭാ​ഗ​മു​ൾ​പ്പെ​ടെ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി.