പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി
Sunday, August 9, 2020 9:35 PM IST
ആ​ല​പ്പു​ഴ: ക്വി​റ്റ്ഇ​ന്ത്യാ സ​മ​ര വാ​ർ​ഷി​ക ദി​ന​ത്തി​ൽ മു​ല്ല​ക്ക​ലു​ള​ള ക്വി​റ്റ്ഇ​ന്ത്യാ സ്മാ​ര​ക സ്തൂ​പ​ത്തി​ൽ ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി നേ​താ​ക്ക​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്ത​ത്തി​ലും പെ​ട്ടി​മു​ടി ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ലും അ​കാ​ല​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ വേ​ർ​പാ​ടി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച​ശേ​ഷം സ​മ്മേ​ള​നം ഉ​ൾ​പ്പെ​ടെ​യു​ള​ള പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു.​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഏ​ക ക്വി​റ്റ്ഇ​ൻ​ഡ്യാ സ്മാ​ര​ക​മാ​ണ് ഇ​വി​ടെ​യു​ള​ള​തെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ടം വേ​ണ്ട​വി​ധം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. സം​ര​ക്ഷ​ണ ചു​മ​ത​ല ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി​യെ ഏ​ല്പി​ച്ചാ​ൽ ഏ​റ്റെ​ടു​ക്കു​മെ​ന്നും ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. വൈ​സ്ചെ​യ​ർ​മാ​ൻ പി.​ജെ. കു​ര്യ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ക​ണ്‍​വീ​ന​ർ ഇ. ​ഷാ​ബ്ദ്ദീ​ൻ, ബി​നു മ​ദ​ന​ൻ, ബി. ​സു​ജാ​ത​ൻ, ജേ​ക്ക​ബ് എ​ട്ടി​ൽ, ലൈ​സ​മ്മ ബേ​ബി, ഡി.​ഡി. സു​നി​ൽ​കു​മാ​ർ, ജോ ​നെ​ടു​ങ്ങാ​ട് പ​ങ്കെ​ടു​ത്തു.

ക്വി​റ്റ് ഇ​ന്ത്യ​വാ​ർ​ഷി​കം

ചേ​ർ​ത്ത​ല: കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​വാ​ർ​ഷി​കം ആ​ച​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സ് വി ​പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ൻ ഒൗ​സേ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ധാ​കൃ​ഷ​ണ​ൻ ച​ക്ക​ര​ക്കു​ളം, ജി. ​വി​ജ​യ​ച​ന്ദ്ര​ൻ, ടി. ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.