ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽപ്പെട്ടു
Saturday, August 8, 2020 10:08 PM IST
തു​റ​വൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​ത​റി​യാ​തെ എ​ത്തി​യ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കോ​ടം​തു​രു​ത്തു ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​നു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. കാ​ർ കൊ​ല്ല​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കാ​ർ യാ​ത്രി​ക​രാ​യ അ​ഞ്ചു​പേ​രി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു​പേ​രെ നെ​ട്ടൂ​ർ ലേ​ക്ഷോ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​റി​ൽ കൊ​ല്ലം തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ സ​ജി വി​ല്ല​യി​ൽ ബി​ജി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ സു​ബി​ൻ, അ​ഖി​ൽ, അ​മ​ൽ, വി​ശാ​ഖ്, എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബി​ജി​ൽ ഒ​ഴി​കെ നാ​ലു​പേ​രെ​യും​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ സു​ബി​ന്‍റെ ക​ല്യാ​ണം ക്ഷ​ണി​ക്കാ​നാ​യി കൊ​ല്ല​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​യ​ക്കു പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. കു​ത്തി​യ​തോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.