അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, August 6, 2020 10:07 PM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ലേ​ക്ക് ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ർ​ക്കും ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​ർ​ക്കും 14 വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ഓ​ണ്‍​ലൈ​നി​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലൈ​ഫ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും.

ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം

എ​ട​ത്വ: സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ എ​ട​ത്വാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹോ​മി​യോ മ​രു​ന്നു വി​ത​ര​ണം ന​ട​ത്തി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു കാ​ട​മ്പ്രം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​ന​പ്ര​മ്പാ​ല്‍ ഹോ​മി​യോ ഡി​സ്പ​ന്‍​സ​റി​യി​ല്‍ നി​ന്നു ല​ഭി​ച്ച മ​രു​ന്നാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. റ്റി.​റ്റി. ജോ​ര്‍​ജ് തോ​ട്ടു​ക​ട​വി​ല്‍, വി​ന്‍​സ​ന്‍റ് പ​ഴ​യാ​റ്റി​ല്‍, വ​ര്‍​ഗീ​സ് ഈ​പ്പ​ന്‍ പ​ള്ളിത്തെ​ക്കേ​തി​ല്‍, ത​ങ്ക​ച്ച​ന്‍ വെ​ണ്‍​മേ​ലി​ല്‍, ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.