അ​ന്ധ​കാ​ര​ന​ഴി​യി​ലെ മ​ണ​ൽ: ബി​ജെ​പി പ്ര​ക്ഷോ​ഭ​ത്തി​ന്
Thursday, August 6, 2020 10:05 PM IST
ചേ​ർ​ത്ത​ല: അ​ന്ധ​കാ​ര​ന​ഴി അ​ഴി​മു​ഖ​ത്തെ എ​ക്ക​ൽ​മ​ണ​ൽ എ​ടു​ക്കാ​ൻ പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​ദേ​ശ​ത്തെ ക​രി​നി​ല​ങ്ങ​ളു​ടെ​യും പു​ര​യി​ട​ങ്ങ​ളു​ടെ​യും കെ​ടു​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ണ​ലാ​ണ് ഇ​പ്പോ​ൾ പ്ര​ദേ​ശ​ത്തി​നു ല​ഭി​ക്കാ​തെ വ​ന്നി​രി​ക്കു​ന്ന​ത്. മ​ണ​ൽ, നാ​ളി​കേ​ര, ക​ർ​ഷ​ക​ർ​ക്കും ഫ​ല​മ​പ്ര​ദ​മാ​യി​രു​ന്നു. ഇ​തു പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​യാ​ണ് വി​നി​യോ​ഗി​ച്ചി​രു​ന്ന​ത്. മ​ണ​ൽ നീ​ക്കം​ചെ​യ്യാ​ൻ പ്ര​ദേ​ശ​ത്തെ പ​ര​ന്പാ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ളെ ഏ​ൽ​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​ത്.
പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ത്ത​ര​ത്തി​ൽ മ​ണ​ൽ​നീ​ക്കു​ന്ന​തി​നാ​ൽ സ്വാ​ഭാ​വി​ക​മാ​യി ത​ന്നെ പൊ​ഴി​മു​റി​ഞ്ഞ് പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​യി​രു​ന്നു. ഇ​തി​നു പ​ക​രം ഇ​പ്പോ​ൾ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് പൊ​ഴി​മു​റി​ക്കു​ന്ന​ത്. മ​ണ​ൽ നീ​ക്കാ​ൻ പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​മ​തി ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ട് ജി​ല്ലാ​ ക​ള​ക്ട​ർ​ക്കും മ​ന്ത്രി​മാ​രാ​യ വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നും പി. ​തി​ലോ​ത്ത​മ​നും എ.​എം. ആ​രി​ഫ് എം​പി​ക്കും നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. അ​തു​കൊ​ണ്ട് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്ര​ക്ഷോ​ഭ​മാ​രം​ഭി​ക്കു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ​ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ ബി​നോ​യി, ചേ​ർ​ത്ത​ല നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് മാ​പ്പ​റ​ന്പി​ൽ എന്നിവർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.