മൂ​ഴി​യാ​റി​ലെ 3 ഷ​ട്ട​റു​ക​ൾ തു​റ​ക്കും: പ​മ്പാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Thursday, August 6, 2020 10:03 PM IST
ആ​ല​പ്പു​ഴ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ ഉ​ള്ള​തി​നാ​ൽ മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കുക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ ഇ​തേരീ​തി​യി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ഏഴു മ​ണി​യോ​ടു​കൂ​ടി മൂ​ഴി​യാ​ർ ഡാ​മി​ന്‍റെ മൂന്നു ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റീമീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി 51.36 ക്യൂ​മെക്സ് നി​ര​ക്കി​ൽ ജ​ലം ക​ക്കാ​ട്ട് ആ​റി​ലേ​ക്ക് ഒ​ഴു​ക്കിവി​ടു​ന്ന​താ​ണ്. ആ​യ​തി​നാ​ൽ പ​മ്പ​ന​ദി​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി, ചെ​റു​ത​ന, മാ​ന്നാ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ, പാ​ണ്ട​നാ​ട്, എ​ട​ത്വാ, ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ, വീ​യ​പു​രം, കു​മാ​ര​പു​രം നി​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തും ന​ദി​ക​ളി​ൽ ഇ​റ​ങ്ങുന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.