മ​ണ​ലെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ചു, പ്ര​തി​ഷേ​ധ​വു​മാ​യി സ​മ​ര​സ​മി​തി
Wednesday, August 5, 2020 10:16 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ല്‍ കെഎം​എം​എ​ല്‍ മ​ണ​ലെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി സ​മ​രസ​മി​തി രം​ഗ​ത്തെ​ത്തി. ഇന്നലെ രാ​വി​ലെ​യാ​ണ് സ​മ​രസ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹ്മ​ത്ത് ഹാ​മി​ദ്, അ​നി​ല്‍ ബി. ​ക​ള​ത്തി​ല്‍, എം.​എ​ച്ച്. വി​ജ​യ​ന്‍, കെ. ​പ്ര​ദീ​പ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മ​ണ​ല്‍ ക​യ​റ്റിവ​ന്ന ലോ​റി​ക​ള്‍ ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് അ​മ്പ​ല​പ്പു​ഴ സി​ഐ റ്റി. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കി. 100 ല​ധി​കം ടോ​റ​സു​ക​ളി​ലാ​യാ​ണ് കെഎംഎം​എ​ല്‍ മ​ണ​ലെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ച​ത്. നേ​ര​ത്തെ കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന ആ​ശ​ങ്ക ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ മ​ണ​ലെ​ടു​പ്പ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച മ​ണ​ലെ​ടു​പ്പാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ഹൈ​ക്കോ​ട​തി ആ​ള്‍​ക്കൂ​ട്ട സ​മ​ര​ത്തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ച് സ​മ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സ​മ​രസ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ആ​യി​രം വീ​ടു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രേസ​മ​യം സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.