ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്നുവെന്ന്
Wednesday, August 5, 2020 10:13 PM IST
അ​മ്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍നി​ന്നു​ള്ള​വ​ര്‍​ക്ക് ചി​ക​ത്സ നി​ഷേ​ധി​ക്കു​ന്ന രീ​തി​യി​ല്‍ സ്വ​കാ​ര്യ പൊ​തു​ആ​തു​രാ​ല​യ​ങ്ങ​ള്‍ ന​ട​ത്തു​ന്ന ന​ട​പ​ടി ക​ടു​ത്ത ജ​ന​ദ്രോ​ഹ​മാ​ണെ​ന്നും ഈ ​പ്ര​വ​ണ​ത ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ​്-എം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഈ ​രീ​തി തു​ട​രു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം.
കോവിഡ് ബാ​ധി​ത​ര്‍ ര​ക്ഷ​പ്പെ​ട്ടാ​ലും മ​റ്റ് രോ​ഗി​ക​ള്‍ മ​രി​ച്ചു പോ​കു​ന്ന അ​വ​സ്ഥ​യാ​ണു നി​ല​വി​ലു​ള്ള​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെട്ടു.