ചു​മ​ത​ല കൈ​മാ​റി
Wednesday, August 5, 2020 10:13 PM IST
അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പു​ത്ത​ന്‍ ന​ട​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ലു​ണ്ടാ​യ ക​ന​ത്ത നാ​ശ​ത്തി​ന്‍റെ ന​ഷ്ടപ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ചു​മ​ത​ല പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നിയ​ര്‍​ക്ക് കൈ​മാ​റി.
നി​ല​വി​ല്‍ 36 ഓ​ളം അ​പേ​ക്ഷ​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച​തെ​ന്ന് പു​റ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ​സ്.​ സ​ജി​ത്ത് പ​റ​ഞ്ഞു. ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​ക്ക് കൈ​മാ​റി. ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു ശേ​ഷം ന​ഷ്ട​പ​രി​ഹാ​രം തി​ട്ട​പ്പെ​ടു​ത്തും. കെഎ​സ്ഇ​ബി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ ന​ഷ്ട​വും തി​ട്ട​പ്പെ​ടു​ത്തും.