വ​ലി​യ​ക​രി പാ​ട​ശേ​ഖ​ര​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി മ​ട​കു​ത്തി
Tuesday, August 4, 2020 10:45 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ മ​ട​വീ​ണ കൈ​ന​ക​രി വ​ലി​യ​ക​രി പാ​ട​ശേ​ഖ​ര​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി മ​ട​കു​ത്തി. ര​ണ്ടാം​കൃ​ഷി​യി​ല്ലെ​ങ്കി​ലും നി​യ​ന്ത്രി​ത രീ​തി​യി​ൽ വെ​ള്ളം വ​റ്റി​ച്ചി​ട്ടി​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്.
ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ മ​ട​വീ​ഴ്ച​ക​ളെ തു​ട​ർ​ന്ന് വ​ലി​യ​ക​രി​യ​ട​ക്ക​മു​ള്ള മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഏ​റെ​ക്കാ​ലം വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ന​കാ​ശേ​രി, മീ​ന​പ്പ​ള്ളി, വ​ലി​യ​ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​തി​നാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടി​ലു​ള്ള നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളും മാ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ലാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് ക​ന​കാ​ശേ​രി​യി​ൽ താ​ത്കാ​ലി​ക​മാ​യി മ​ട​കു​ത്തി നി​യ​ന്ത്രി​ത അ​ള​വി​ൽ വെ​ള്ളം വ​റ്റി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ, ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ മ​ർ​ദം താ​ങ്ങാ​നാ​കാ​തെ പാ​ട​ശേ​ഖ​ര​ത്തി​ലെ ത​ട്ടു​ങ്ക​ൽ മോ​ട്ടോ​ർ ത​റ​യു​ടെ പെ​ട്ടി ത​ള്ളി​പ്പോ​കു​ക​യാ​യി​രു​ന്നു. മോ​ട്ടോ​ർ ത​റ​യു​ടെ ഇ​രു​വ​ശ​ത്തും ക​ല്ലു​കെ​ട്ടു​ള്ള​തി​നാ​ൽ സ്ഥ​ല​ത്ത് മു​ള​യും പ​ടു​ത​യു​മു​പ​യോ​ഗി​ച്ച് വെ​ള്ള​ത്തി​ന്‍റെ ഇ​ര​ച്ചു​ക​യ​റ്റം ത​ട​യു​ക​യും പി​ന്നീ​ട് മ​ണ​ൽ​ച്ചാക്കു​ക​ൾ അ​ടു​ക്കി താ​ത്കാലി​ക​മാ​യി മ​ട​കു​ത്തു​ക​യു​മാ​യി​രു​ന്നു.