മ​ണ​വേ​ലി ചാ​ലി​പ്പ​ള്ളി റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നടത്തി
Tuesday, August 4, 2020 10:42 PM IST
ചേ​ർ​ത്ത​ല: മ​ണ​വേ​ലി-ചാ​ലി​പ്പ​ള്ളി റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ 1000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ 55 ല​ക്ഷം രൂ​പ​യാ​ണ് ത​ണ്ണീ​ർ​മു​ക്ക​ത്തെ പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 1000 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്.
ജി​ല്ല​യി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ത്ത ഏ​ക റോ​ഡാ​ണ് ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ലെ ചാ​ലി​പ്പ​ള്ളി​മ​ണ​വേ​ലി റോ​ഡ്. ക​ഴി​ഞ്ഞ വീ​ഡി​യോ കോ​ണ്‍​ഫറൻസി​ലു​ടെ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ചാ​ലി​പ്പ​ള്ളി പ്ര​തീ​ക്ഷ ഭ​വ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​രു​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഓ​ഡി​റ്റോ​റി​യി​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
‌നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി ആ​ദ്യ​മാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ച ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു.
എ.​എം. ആ​രി​ഫ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വ​ണു​ഗോ​പാ​ൽ, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു വി​നു, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​ധ​ർ​മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന​ൽ​നാ​ഥ്, ഷൈ​ലേ​ഷ്, മി​നി ബി​ദു, എ​ന്നി​വ​രും എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.പ്ര​കാ​ശ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നും 13 ല​ക്ഷം രൂ​പ​യും എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ ഒ​രു​കോ​ടി രൂ​പ​യ്ക്ക് മേ​ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്.