വീ​ട്ടു​വ​ള​പ്പി​ൽ വി​ജ​യ​ക​ര​മാ​യി ഗ​ന്‍റോല വി​ള​യി​ച്ച് റു​ബീ​ന
Tuesday, August 4, 2020 10:42 PM IST
ചാ​രും​മൂ​ട്: പാ​വ​ക്ക​യ്ക്ക് ഗു​ണം ഏ​റെ​യാ​ണെ​ങ്കി​ലും പ​ല​രും ക​ഴി​ക്കാ​ൻ മ​ടി​ക്കു​ന്ന​ത് ക​യ്പ്പി​ന്‍റെ പേ​രി​ലാ​ണ​ല്ലോ. ഇ​വി​ടെ ക​യ്പ്പി​ല്ലാ​ത്ത പാ​വ​യ് ക്ക ഇ​ന​മാ​യ ഗ​ന്‍റോ​ല വീ​ട്ടു​വ​ള​പ്പി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ വി​ജ​യ​ക​ര​മാ​യി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​യും വീ​ട്ട​മ്മ​യു​മാ​യ റു​ബീ​ന.

നൂ​റ​നാ​ട് പാ​ല​മേ​ൽ മു​തു​കാ​ട്ടു​ക​ര മു​റി​യി​ലെ സ​ൽ​മാ​ൻ മ​ൻ​സി​ലി​ൽ റു​ബീന​യാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ ഗ​ന്‍റോ​ല കൃ​ഷി ചെ​യ്ത് വി​ജ​യ​ക​ര​മാ​യി വി​ള​വെ​ടു​ത്ത​ത്. ​ആ​സാ​മി​ലും ക​ർ​ണാ​ട​ക​യി​ലെ ഗോ​ണി കു​പ്പ​യി​ലും ക​ർ​ഷ​ക​ർ ധാ​രാ​ള​മാ​യി ഇ​ത് കൃ​ഷി ചെ​യ്യാ​റു​ണ്ട്.​ കി​ലോ​യ്ക്ക് 200 രൂ​പ​യോ​ള​മാ​ണ് വി​ല.​ എ​ന്നാ​ൽ, ന​മ്മു​ടെ ഗ്രാ​മപ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് കൃ​ഷി ചെ​യ്യു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള 15 സെ​ന്‍റിലാ​ണ് റു​ബീന കൃ​ഷി ചെ​യ്ത​ത്.

കൂ​ടാ​തെ ആ​ട്, മു​യ​ൽ, കോ​ഴി ഇ​വ​യെ വ​ള​ർ​ത്തി ഇ​തി​ലൂ​ടെ വ​രു​മാ​ന​വും റു​ബീ​ന ക​ണ്ടെ​ത്തു​ന്നു​ണ്ട്.​ റു​ബീ​ന​യു​ടെ ഭ​ർ​ത്താ​വ് ഷി​ബു വി​ദേ​ശ​ത്താ​ണ്.​ ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളാ​ണുള്ള​ത് ഇ​വ​രും വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​ക​ൾ വ​ഴി പ​ഠ​ന​ത്തോ​ടൊ​പ്പം ജൈ​വകൃ​ഷി ഉ​ൾ​പ്പെടെ​യു​ള്ള കൃ​ഷി ചെ​യ്ത് നാ​ടി​നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പാ​ല​മേ​ൽ കൃ​ഷി​ഭ​വ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​റ്റ​വും ന​ല്ല കു​ട്ടി ക​ർ​ഷ​ക​രാ​യി ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

അ​തി​നാ​ൽ അമ്മ റു​ബീ​ന​യു​ടെ കൃ​ഷി​ജോ​ലി​ക​ളി​ൽ മ​ക്ക​ളു​ടെ പൂ​ർണസ​ഹ​ക​ര​ണ​വു​മു​ണ്ട്. താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥിയാ​ണ് സ​ൽ​മാ​ൻ ഷാ. ​സ​ഹോ​ദ​രി സ​ന ഫാ​ത്തി​മ നൂ​റ​നാ​ട് സി​ബിഎം ​എ​ച്ച്എ​സി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥിനിയും.