നാ​ല്പ​ത് മീ​റ്റ​ര്‍ വീ​തി​യ​ല്‍ പൊ​ഴി​മു​റി​ച്ചു
Saturday, August 1, 2020 10:14 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​റി​ച്ച​തോ​ടെ കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി ഒ​ഴി​വാ​യി.​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് 40 മീ​റ്റ​ര്‍ വീ​തി​യി​ല്‍ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ പൊ​ഴി മു​റി​ച്ച​ത്. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കു​ട്ട​നാ​ട്, അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലെ നൂ​റി​ല​ധി​കം പാ​ട​ശേ​ഖ​ര​ങ്ങ​ളും ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളു​മാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്‍ നി​ന്നി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ഴി​മു​റി​ച്ച​ത്. നി​ല​വി​ല്‍ 40 ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​കു​മ്പോ​ള്‍ കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ​നു​സ​രി​ച്ച് പൊ​ഴി കൂ​ടു​ത​ല്‍ വീ​തി​യി​ല്‍ മു​റി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു യ​ന്ത്ര​ങ്ങ​ളും ജീ​വ​ന​ക്കാ​രും പൊ​ഴി മു​ഖ​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.