മാ​വേ​ലി​ക്ക​ര​യി​ൽ സ്ര​വ ​പ​രി​ശോ​ധ​ന​യു​ടെ വേ​ഗ​ം കൂ​ട്ടും
Tuesday, July 14, 2020 10:39 PM IST
മാ​​വേ​​ലി​​ക്ക​​ര: താ​​ലൂ​​ക്കി​​ൽ കോ​​വി​​ഡ് പോ​​സ​​റ്റീ​​വ് കേ​​സു​​ക​​ളു​​ടെ വ​​ർ​​ധ​​ന​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ്ര​​വ​​പ​​രി​​ശോ​​ധ​​ന​​യു​​ടെ വേ​​ഗ​​ത കൂ​​ട്ടാ​​ൻ മാ​​വേ​​ലി​​ക്ക​​ര ടൗ​​ണ്‍​ഹാ​​ളി​​ൽ ആ​​ർ.​​ രാ​​ജേ​​ഷ് എം​​എ​​ൽ​​എ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന കോ​​വി​​ഡ് അ​​വ​​ലോ​​ക​​ന​​യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി. ചു​​ന​​ക്ക​​ര, താ​​മ​​ര​​ക്കു​​ളം, നൂ​​റ​​നാ​​ട്, തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ പ്രാ​​ഥ​​മി​​ക സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ലു​​ള്ള​​വ​​ർ​​ക്കും ഐ.​​റ്റി.​​ബി.​​പി​​യ്ക്കും സ്ര​​വ പ​​രി​​ശോ​​ധ​​ന​​യി​​ൽ മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കും. പ​​രി​​ശോ​​ധ​​ന​​ക​​ളു​​ടെ വേ​​ഗ​​ത കൂ​​ട്ടു​​വാ​​നാ​​യി ചാ​​രു​​മ്മൂ​​ട്ടി​​ലെ സ്വ​​കാ​​ര്യ സ്കൂ​​ൾ സ്ലാ​​ബ് ക​​ള​​ക്‌ഷ​​ൻ സെ​​ന്‍റ​​റാ​​ക്കി​​മാ​​റ്റും. എ​​ന്നാ​​ൽ ഐറ്റിബിപി ഇ​​നി സ്ര​​വ പ​​രി​​ശോ​​ധ​​ന​​ക​​ൾ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ്.
മാ​​വേ​​ലി​​ക്ക​​ര പി.​​എം. ഹോ​​സ്പി​​റ്റ​​ൽ കോ​​വി​​ഡ് ഫ​​സ്റ്റ് ലൈ​​ൻ ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​റാ​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യി. അ​​ടു​​ത്ത 20നുള്ളി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്ക​​ത്ത​​ക്കവി​​ധ​​ത്തി​​ൽ സ​​ജീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ക്കും. തെ​​ക്കേ​​ക്ക​​ര​​യി​​ൽ അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ എ​​ത്തി​​ച്ചു ന​​ൽ​​കു​​വാ​​നാ​​യി വോ​​ള​​ണ്ടി​​യ​​ർ​​മാ​​ർ ക​​ണ്‍​സ്യൂ​​മ​​ർ ഫെ​​ഡി​​ന്‍റെ സ​​ഞ്ച​​രി​​ക്കു​​ന്ന മാ​​ർ​​ക്ക​​റ്റ് എ​​ന്നി​​വ സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
യോ​​ഗ​​ത്തി​​ൽ ലാ​​ൻഡ് ആൻഡ് റ​​വ​​ന്യു ത​​ഹ​​സി​​ൽ​​ദാ​​ർ റ്റി.​​സി.​​ മാ​​ത്യു, ഡ​​പ്യൂ​​ട്ടി ത​​ഹ​​സി​​ൽ​​ദാ​​ർ ജു​​ബി​​നു, താ​​മ​​ര​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഗീ​​ത, ചു​​ന​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ശാ​​ന്താ​​ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, പാ​​ല​​മേ​​ൽ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ബി​​ജു, തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് റ്റി.​​ വി​​ശ്വ​​നാ​​ഥ​​ൻ, ത​​ഴ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​​ അ​​നി​​രു​​ദ്ധ​​ൻ, മാ​​വേ​​ലി​​ക്ക​​ര ജി​​ല്ലാ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ.​​ജി​​തേ​​ഷ്, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് ജീ​​വ​​ന​​ക്കാ​​ർ, പോ​​ലീ​​സ് എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.