തെ​​ങ്ങി​​ൻ തൈ​​ക​​ൾ ന​​ൽ​​കി
Tuesday, July 14, 2020 10:37 PM IST
അ​​ന്പ​​ല​​പ്പു​​ഴ: ക്ഷേ​​ത്ര​​ത്തി​​ൽ ദേ​​വ ഹ​​രി​​തം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി തെ​​ങ്ങി​​ൻ തൈ​​ക​​ൾ ന​​ൽ​​കി. അ​​ന്പ​​ല​​പ്പു​​ഴ ക​​ണ്ണ​​ന്‍റെ അ​​ത്താ​​ഴ​​പൂ​​ജ​​യ്ക്ക് നി​​വേ​​ദി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ക​​രി​​ക്കു​​ക​​ൾ ക്ഷേ​​ത്ര ഭൂ​​മി​​യി​​ൽ ത​​ന്നെ ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെയാ​​ണ് ഇ​​വ ന​​ൽ​​കി​​യ​​ത്. ദേ​​വ​​സ്വം ബോ​​ർ​​ഡും ക്ഷേ​​ത്ര ഉ​​പ​​ദേ​​ശ​​ക​​സ​​മി​​തി​​യും ചേ​​ർ​​ന്ന് ഒൗ​​ഷ​​ധ സ​​സ്യ​​ങ്ങ​​ളും തെ​​ങ്ങും തൈ​​ക​​ളും നീ​​ല​​ക്ക​​ട​​ന്പും ക്ഷേ​​ത്ര​​ാങ്ക​​ണ​​ത്തി​​ൽ ന​​ട്ടി​​രു​​ന്നു. ഇ​​വ ഒ​​രു മാ​​സം മു​​ൻ​​പ് സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​ർ ന​​ശി​​പ്പി​​ച്ചി​​രു​​ന്നു.
കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ സെ​​ക്ര​​ട്ടേറി​​യ​​റ്റ് അം​​ഗം ഹ​​രി​​കു​​മാ​​ർ അ​​ന്പ​​ല​​പ്പു​​ഴ ക്ഷേ​​ത്രം അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ർ മ​​നോ​​ജ് നീ​​ല​​ക്ക​​ട​​ന്പും തെ​​ങ്ങി​​ൻ തൈ​​ക​​ളും കൈ​​മാ​​റി.

സ​​ഹ​​കാ​​രി സം​​ഗ​​മ​​വും
സ​​ഹാ​​യ​​വി​​ത​​ര​​ണ​​വും

മാ​​ന്നാ​​ർ: ചെ​​ങ്ങ​​ന്നൂ​​ർ താ​​ലൂ​​ക്ക് ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ ക്ഷേ​​മ സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​ഹ​​കാ​​രി​​സം​​ഗ​​മ​​വും സ​​ഹാ​​യ​​വി​​ത​​ര​​ണ​​വും ന​​ട​​ത്ത​​പ്പെ​​ട്ടു. വ്യ​​വ​​സാ​​യ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ മാ​​ന്നാ​​ർ അ​​ബ്ദു​​ൽ ല​​ത്തീ​​ഫ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. ഓ​​ണ്‍​ലൈ​​ൻ പ​​ഠ​​ന​​സൗ​​ക​​ര്യം ഒ​​രു​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്ക് ലാ​​പ്ടോ​​പ്പും ടെ​​ലി​​വി​​ഷ​​നു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു.