ത​​ണ്ണീ​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ക​​തി​​ർ​​മ​​ണി പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്ക​ം
Tuesday, July 14, 2020 10:37 PM IST
ആ​​ല​​പ്പു​​ഴ : നാ​​ൽ​​പ്പ​​ത്തി അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി ത​​രി​​ശ് കി​​ട​​ക്കു​​ന്ന ചാ​​ലാം​​പ​​റ​​ന്പ് പാ​​ടം ഇ​​നി ക​​തി​​ര​​ണി​​യും. സു​​ഭി​​ക്ഷ കേ​​ര​​ളം സ്വ​​യം​​പ​​ര്യാ​​പ്ത ത​​ണ്ണീ​​ർ​​മു​​ക്കം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ത​​ണ്ണീ​​ർ​​മു​​ക്കം ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് ന​​ട​​പ്പാ​​ക്കു​​ന്ന ’ക​​തി​​ർ​​മ​​ണി പ​​ദ്ധ​​തി’​​യി​​ലൂ​​ടെ​​യാ​​ണ് ത​​രി​​ശു കി​​ട​​ന്ന പാ​​ടം ക​​തി​​ര​​ണി​​യാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​ത്.
ത​​ണ്ണീ​​ർ​​മു​​ക്കം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഇ​​രു​​പ​​ത്തി​​മൂ​​ന്നാം വാ​​ർ​​ഡി​​ൽ ഒ​​ന്ന​​ര ഏ​​ക്ക​​റി​​നു​​മേ​​ൽ വ​​രു​​ന്ന പാ​​ട​​ത്തെ വി​​ത ഉ​​ദ്ഘാ​​ട​​നം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​​പി.​​എ​​സ്. ജ്യോ​​തി​​സ് നി​​ർ​​വ​​ഹി​​ച്ചു.
26 പേ​​ര​​ട​​ങ്ങു​​ന്ന ക​​ർ​​ഷ​​ക കൂ​​ട്ടാ​​യ്മ​​യാ​​ണ് മാ​​ലി​​ന്യ കൂ​​ന്പാ​​ര​​മാ​​യി കി​​ട​​ന്നി​​രു​​ന്ന പാ​​ട​​ശേ​​ഖ​​രം കൃ​​ഷി​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​ക്കി​​യ​​ത്. ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡ് ജേ​​താ​​വും കാ​​ർ​​ഷി​​ക വി​​ക​​സ​​ന സ​​മി​​തി അം​​ഗ​​വു​​മാ​​യ വി.​​കെ. പൊ​​ന്ന​​പ്പ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് കൃ​​ഷി ചെ​​യ്യു​​ന്ന​​ത്.
പാ​​ട​​ശേ​​ഖ​​ര​​ത്തി​​ന് ചു​​റ്റും പു​​തി​​യ​​താ​​യി ചി​​റ​​ക​​ൾ ഒ​​രു​​ക്കി വാ​​ഴ വി​​ത്തു​​ക​​ളും ക​​പ്പ​​ക്കൊന്പു​​ക​​ളും ന​​ട്ടുകൊ​​ണ്ട് ക​​തി​​ർ​​മ​​ണി പ​​ദ്ധ​​തി​​യോ​​ടൊ​​പ്പം സം​​യോ​​ജി​​ത കൃ​​ഷി​​യും ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.
കൃ​​ഷി​​ക്ക് പി​​ന്തു​​ണാ​​യി തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യു​​ടെ പ​​ര​​മാ​​വ​​ധി സ​​ഹാ​​യ​​ങ്ങ​​ൾ കൂ​​ടി ല​​ഭ്യ​​മാ​​യ​​പ്പോ​​ൾ ക​​തി​​ര​​ണി​​യാ​​ൻ ഒ​​രു​​ങ്ങു​​ക​​യാ​​ണ് ചാ​​ലാം​​പ​​റ​​ന്പ് പാ​​ടം.​​കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ല​​ളി​​ത​​മാ​​യി ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഗ്രാ​​പ​​ഞ്ചാ​​യ​​ത്ത് അം​​ഗം കെ.​​ജെ. സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് സ്ഥി​​രം സ​​മി​​തി അ​​ധ്യക്ഷ ബി​​നി​​ത മ​​നോ​​ജ്, സി.​​ഡി.​​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ശ്രീ​​ജ ഷി​​ബു , കൃ​​ഷി ഓ​​ഫീ​​സ​​ർ പി.​​ സ​​മീ​​റ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.