ലൈ​ഫ് ഗാ​ർ​ഡി​നെ നി​യ​മി​യ്ക്ക​ണം
Saturday, July 11, 2020 10:45 PM IST
മുഹമ്മ: നി​ര​ന്ത​രം കാ​റ്റി​ൽ​പെ​ട്ട് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന വേ​ന്പ​നാ​ട്ട് കാ​യ​ലി​ലെ മു​ഹ​മ്മ കു​മ​ര​കം റൂ​ട്ടി​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​സ്. ശ​ര​ത് . ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വ​ള്ളം മു​ങ്ങി വെ​ള്ള​ത്തി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ എ​സ്. ഡ​ബ്ളി​യു ടി. ​ഡി മു​ഹ​മ്മ സ്റ്റേ​ഷ​നി​ല ജീ​വ​ന​ക്കാ​രെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് മു​ഹ​മ്മ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ആ​ദ​രി​യ്ക്ക​ൽ ച​ട​ങ്ങ് എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു കോ​ണ്‍​ഗ്ര​സ് മു​ഹ​മ്മ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് നെ​ല്ലി​ക്കാ​പ്പ​ള്ളി, അ​ഡ്വ. പി.​എ​സ് സ​ജീ​വ് ചി​റ​യി​ൽ, ടോ​മി​ച്ച​ൻ ക​ണ്ണ​യി​ൽ, പി.​സി. സ​തീ​ശ​ൻ ,അ​രു​ണ്‍ കു​റ്റി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​റ്റും മ​ഴ​യും ഉ​ള്ള​പ്പോ​ഴും ക​റ​ന്‍റ് പോ​കു​ന്ന സ​മ​യ​ത്തും ദി​ശ അ​റി​ഞ്ഞ് മു​ഹ​മ്മ ബോ​ട്ട് ജെ​ട്ടി യി​ൽ എ​ത്തി ച്ചേ​രു​ന്ന​തി​ന് സോ​ളാ​ർ ലൈ​റ്റ് സ്ഥാ​പി​ക്കു​വാ​നും മു​ഹ​മ്മ കു​മ​ര​കം റൂ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ൽ ര​ക്ഷ​നേ​ടു​ന്ന​തി​ന് ’ബോ​യ’​ക​ൾ സ്ഥാ​പി​ക്കു​വാ​നും സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ടു​മെ​ന്ന് എ​സ്. ശ​ര​ത് പ​റ​ഞ്ഞു.