ജി​ല്ല​യി​ൽ അ​ന്പ​തു​പേ​ർ​ക്ക് കോ​വി​ഡ്
Friday, July 10, 2020 9:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 50 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ. ര​ണ്ടു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ട്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 36 പേ​ർ മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ഐ​ടി​ബി​പി നൂ​റ​നാ​ട് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. നാ​ലു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
കു​വൈ​റ്റി​ൽ നി​ന്നും ജൂ​ണ്‍ 24നു ​എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി, മും​ബൈ​യി​ൽ​നി​ന്നും ജൂ​ണ്‍ 15നു ​എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി(65), ബ​ഹ​റി​നി​ൽ നി​ന്നും ജൂ​ണ്‍ ആ​റി​നു കൊ​ച്ചി​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ബു​ധ​നൂ​ർ സ്വ​ദേ​ശി​നി, ഡ​ൽ​ഹി​യി​ൽ നി​ന്നും ട്രെ​യി​നി​ൽ ജൂ​ണ്‍ 30നു ​എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി, ദു​ബാ​യി​ൽ നി​ന്നും ജൂ​ണ്‍ 18നു ​എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പാ​ണ്ട​നാ​ട് സ്വ​ദേ​ശി(46), ഷാ​ർ​ജ​യി​ൽ നി​ന്നും ജൂ​ണ്‍ 26നു ​കോ​ഴി​ക്കോ​ട് എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ബു​ധ​നൂ​ർ സ്വ​ദേ​ശി, ദു​ബാ​യി​ൽ നി​ന്നും ജൂ​ണ്‍ 21നു ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ, കു​വൈ​റ്റി​ൽ നി​ന്നും ജൂ​ണ്‍ 19നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ല സ്വ​ദേ​ശി​യാ​യ യു​വാ​വ്. ഖ​ത്ത​റി​ൽ നി​ന്നും ജൂ​ലൈ നാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പാ​ല​മേ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് എ​ന്നി​വ​രാ​ണ് രോ​ഗം ബാ​ധി​ച്ച​ മറ്റുള്ളവ​ർ.
ഇ​തു​കൂ​ടാ​തെ​യു​ള്ള നാ​ലു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി (73), ജൂ​ണ്‍ മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച പു​ലി​യൂ​ർ സ്വ​ദേ​ശി​നി​യു​ടെ അ​മ്മ, സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ചി​കി​ത്സ​യി​ലു​ള്ള കു​റ​ത്തി​കാ​ട് സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 60 വ​യ​സു​ള്ള ത​ട്ടാ​ര​ന്പ​ലം സ്വ​ദേ​ശി 36 വ​യ​സു​ള്ള ചു​ന​ക്ക​ര സ്വ​ദേ​ശി​നി എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധ. എ​ല്ലാ​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ 262 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ട്. ഇ​ന്ന​ലെ 24 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.
22 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ടു​പേ​രെ ഒ​ഴി​വാ​ക്കി. 272 പേ​രാ​ണ് ആ​കെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ 405 പേ​ർ​ക്കാ​ണ് ക്വാ​റന്‍റൈൻ നി​ർ​ദേ​ശി​ച്ച​ത്. 665 പേ​രെ ഒ​ഴി​വാ​ക്കി. 149 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ​പ്പോ​ൾ 184 പേ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​ത്. 188 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു. 207 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​വും ഇ​ന്ന​ലെ വ​ന്നു. ജി​ല്ല​യി​ലെ പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, 14, 15 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചു.