വ​ലി​യ​തോ​ടി​ന്‍റെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം
Thursday, July 9, 2020 9:55 PM IST
ആ​ല​പ്പു​ഴ: പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മ​ലി​ന​മാ​യി കി​ട​ക്കു​ന്ന മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​തോ​ടി​ന്‍റെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി അ​ർ​ബ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പാ​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി ഉ​ച്ച​യ്ക്ക് 2.30 ന് ​നി​ർ​വ​ഹി​ക്കും. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ള്ള വ​ലി​യ തോ​ടി​ന്‍റെ മാ​ലി​ന്യം നീ​ക്കി ആ​ഴം കൂ​ട്ടി സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്. വ​ലി​യ​തോ​ട് മു​ത​ൽ ചെ​ത്തി പൊ​ഴി വ​രെ​യു​ള്ള തോ​ടാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​നും വെ​ള്ള​ക്കെ​ട്ടി​നും ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി ​പ്രി​യേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
ആ​ളു​ക​ളു​ടെ നി​ത്യ ആ​ശ്ര​യ​മാ​യി​രു​ന്ന തോ​ട് ക്ര​മേ​ണ മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ടി​ത്ത​ട്ട് മ​ലി​ന​മാ​യ​തോ​ടെ അ​ടി​യൊ​ഴു​ക്കി​ല്ലാ​തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ക എ​ന്നു​ള്ള പ്ര​ദേ​ശ വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളും ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​ർ ക​ല്ലു​കെ​ട്ടി സം​ര​ക്ഷി​ക്കും.
ആ​ഴം കൂ​ട്ട​ൽ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തു ന​ട​ത്തും. 1.65 ല​ക്ഷ​മാ​ണ് പ​ദ്ധ​തി ചെ​ല​വ്. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​പ്രി​യേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ടി. മാ​ത്യു, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ മ​ധു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ എ​സ്. കു​റു​പ്പ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ര​മ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​പ്ര​കാ​ശ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം സി.​വി. മ​നോ​ഹ​ര​ൻ, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ​ജീ​വ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ. ​ക്ലീ​റ്റ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.