മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം കാ​റ്റി​ൽപ്പെ​ട്ട് മു​ങ്ങി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, July 8, 2020 10:09 PM IST
മു​ഹ​മ്മ: വേ​ന്പ​നാ​ട് കാ​യ​ലി​ൽ കു​മ​ര​കം കൊ​ഞ്ചു​മ​ട ഭാ​ഗ​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം കാ​റ്റി​ൽ​പ്പെ​ട്ടു മു​ങ്ങി. മ​റി​ഞ്ഞ വ​ള്ള​ത്തി​ൽ പി​ടി​ച്ചു​കി​ട​ന്ന ആ​റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​ത്രാ​ബോ​ട്ട് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.
മു​ഹ​മ്മ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ജ​യ​ൻ(45), അ​ന​ന്തു (32), ഷി​ജി(53),രാ​ജീ​വ് (44), മ​നു(30), ബിനു(35) ​എ​ന്നി​വ​രെ​യാ​ണ് ജ​ല​ഗ​താ​ഗ​തവ​കു​പ്പ് ജീ​വ​ന​ക്കാ​ർ ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റ്റി​ൽ​പ്പെ​ട്ട വ​ള്ളം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.
മ​റ്റൊ​രു വ​ള്ളം നി​യ​ന്ത്ര​ണം വി​ട്ട് ഒ​ഴു​കി ന​ട​ന്നു. വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് എ​സ് 52 യാ​ത്രാ​ബോ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ​ത്. മു​ഹ​മ്മ​യി​ൽ നി​ന്ന് കു​മ​ര​ക​ത്തെ​ത്തി​യ ബോ​ട്ട് തി​രി​കെ പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബോ​ട്ടി​ൽ ക​യ​റ്റി മു​ഹ​മ്മ​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.