ബ്ലോ​ക് പ്ലാ​ന്‍റേഷ​ൻ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു
Wednesday, July 8, 2020 9:58 PM IST
പൂ​ച്ചാ​ക്ക​ൽ: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ന്ന ബ്ലോ​ക്ക് പ്ലാ​ന്‍റേ​ഷ​ൻ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു.​ ഏ​ക​ദേ​ശം മൂ​ന്നു​വ​ർ​ഷം കൊ​ണ്ടു പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ​ദ്ധ​തി ഏ​ഴു​മാ​സം പൂ​ർ​ത്തി​യാ​കും മു​ന്പ് ഉ​പേ​ക്ഷി​ച്ചു.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ത്ത​തു​മൂ​ലം ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യെ​ന്നും ആ​ക്ഷേ​പം. ഫ​ല​വൃ​ക്ഷ​ത്തൈക​ൾ ന​ട്ട സ്ഥ​ലം ജെസിബി ​ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി അ​ടു​ത്ത പ​ദ്ധ​തി​ക്കാ​യി ത​യാറെ​ടു​ക്കു​ക​യാ​ണ് എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നു വാ​ർ​ഡു​ക​ളി​ലാ​യി 29 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വാ​ക്കി​യ​ത്. ഇ​തി​ൽ ചി​ല വാ​ർ​ഡു​ക​ൾ ഒ​ഴി​കെ ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളി​ലും പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്.

പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് അ​ര​യു​കു​ള​ങ്ങ​ര ന്യു​ സൗ​ത്ത് റോ​ഡി​ൽ ധ​ർ​മേട​ത്ത് (കൊ​ട്ട​ങ്ങാ​പ​റ​ന്പ്) സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 50 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് 2019-2020 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽപ്പെടു​ത്തി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. 1200 ഓ​ളം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളെ നി​ർ​ത്തി​യാ​ണ് പ്ര​ദേ​ശ​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

എ​ന്നാ​ൽ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ത​നം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തിവ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി​ക്കാ​യി വി​ട്ടു​ത​രു​ന്ന സ്ഥ​ലം സ്ഥ​ല ഉ​ട​മ​യു​മാ​യി കു​റ​ഞ്ഞ​ത് മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കു പ​ദ്ധ​തി പൂ​ർ​ത്തി​ക​ര​ണ​ത്തി​നാ​യി ക​രാ​ർ എ​ഴു​ത​ണം.

എ​ന്നാ​ൽ, ഉ​ട​മ​യു​മാ​യി ക​രാ​ർ വ​ച്ചി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ന​ട്ടു​വ​ള​ർ​ത്തി​യ ഫ​ല​വൃ​ക്ഷ​ത്തൈക​ൾ യ​ഥാ​സ​മ​യം പ​രി​പാ​ലി​ക്കാ​ത്ത​തി​നാ​ൽ ഉ​ണ​ങ്ങി​പ്പോ​യി. ഇ​പ്പോ​ൾ അ​വി​ടെ​യാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി സു​ഭ​ിക്ഷ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​വാ​നാ​ണ് സ്ഥ​ല​മു​ട​മ ത​യാ​റാ​കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച ന​ട​പ​ടി​ക്കെ​തി​രേയാ ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തുവ​ന്നി​രി​ക്കു​ന്ന​ത്.