സ്കൂ​ളു​ക​ൾ രേ​ഖ​ക​ൾ ന​ൽ​ക​ണം
Tuesday, July 7, 2020 10:51 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 2020-21 സാ​ന്പ​ത്തി​ക​വ​ർ​ഷം സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഒ​ന്നുമു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യാ​നാ​യി സ്കൂ​ൾ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്ക​ണം. സ്കൂ​ൾ മേ​ധാ​വി​യു​ടെ ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, കു​ട്ടി​ക​ളു​ടെ ലി​സ്റ്റ് എ​ന്നി​വ (സ്ഥാ​പ​ന മേ​ധാ​വി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്) സ​ഹി​ത​മാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.
ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലെ ര​ണ്ടു​ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​കവ​രു​മാ​ന​മു​ള്ള പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ്പ് ഇ​ഗ്രാ​ന്‍റ്സ് പോ​ർ​ട്ട​ൽ മു​ഖേ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ വി​ത​ര​ണം ചെ​യ്യും. സ്കൂ​ൾ മേ​ധാ​വി​ക​ൾ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ ല​ഭ്യ​മാ​ക്ക​ണം. എ​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്ന് സ്കൂ​ൾ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ 15ന​കം പൂ​ന​ലൂ​ർ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0475 2222353.