കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണം: രാ​ഷ്‌ട്രീയ, സാം​സ്കാ​രി​ക കേ​ര​ളം പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് വി.​എം. സു​ധീ​ര​ൻ
Monday, July 6, 2020 9:47 PM IST
ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ ജീ​വ​ത്യാ​ഗം സം​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യ​, സാ​സ്കാ​രി​ക കേ​ര​ളം പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. ഇ​ന്ന​ലെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ കെ.​കെ. മ​ഹേ​ശ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ നീ​തി​ക്കു​വേ​ണ്ടി​യും ജ​ന​നന്മ​യ് ക്കു​വേ​ണ്ടി​യും നി​ല​കൊ​ള്ളു​ന്ന​വ​രാ​ണ്. മ​ഹേ​ശ​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു രാ​ഷ്‌ട്രീയ​, സാം​സ് കാ​രി​ക കേ​ര​ളം ഇ​ട​പെ​ട​ണം. മ​ഹേ​ശ​ന്‍റെ ജീ​വ​ത്യാ​ഗ​ത്തി​നു പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ക​ളാ​യി​ട്ടു​ള്ള വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേയും ന​ട​പ​ടി സ്വീ​ക​രി​ച്ച് നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്നു തെ​ളി​യി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്. ത​ന്‍റെ പ​ദ​വി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി എ​ല്ലാ​വ​രെ​യും ക​ബ​ളി​പ്പി​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​ല​യി​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ കു​ടു​ങ്ങ​രു​ത്. മ​ഹേ​ശ​ന്‍റെ മ​ര​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ സം​ഘ​ടി​ത നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലെ മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണം. ഇ​പ്പോ​ൾ മ​ഹേ​ശ​നെ മോ​ശ​ക്കാ​ര​നാ​ക്കാ​നും കു​റ്റാ​രോ​പി​ത​നാ​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നെ​ന്ന മ​ഹേ​ശ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യും അ​ന്വേ​ഷി​ക്ക​ണം. മ​ഹേ​ശ​ൻ മാ​ന​സി​ക പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്നെ​ന്ന് അ​റി​യി​ച്ച് മ​രി​ക്കു​ന്നി​നു ഒ​രുമാ​സം മു​ന്പ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ക്ക് ക​ത്തും ന​ൽ​കി​യി​രു​ന്നു. പീ​ഡ​നം തു​ട​ർ​ന്നാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും സൂ​ചി​പ്പി​ച്ചിരു​ന്നു. എ​ങ്കി​ലും അ​വ പ​രി​ഹ​രി​ക്കാ​നോ ആ​ശ്വ​സി​പ്പി​ക്കാ​നോ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ലെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.