ആലപ്പുഴ: ജില്ലയിൽ ഇന്നലെ 15 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർ വിദേശത്തുനിന്നും ഏഴുപർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്ക് സന്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഹൈദരാബാദിൽനിന്നും 30ന് വിമാനത്തിൽ കൊച്ചിയിലെത്തിയ കഞ്ഞിക്കുഴി, തണ്ണീർമുക്കം സ്വദേശിനികൾ, മസ്കറ്റിൽനിന്നും ജൂലൈ രണ്ടിന് തിരുവനന്തപുരത്തെത്തിയ ചുനക്കര സ്വദേശി(64), കുവൈറ്റിൽ നിന്നും 24ന് കൊച്ചിയിൽ എത്തിയ മുതുകുളം സ്വദേശി, 19ന് തിരുവനന്തപുരത്തെത്തിയ ദേവികുളങ്ങര സ്വദേശി, 18ന് കൊച്ചിയിലെത്തിയ കായംകുളം സ്വദേശി, മഹാരാഷ്ട്രയിൽനിന്നും ട്രെയിനിൽ 26ന് ആലപ്പുഴയിലെത്തിയ കോട്ടയം സ്വദേശി, സൗദിയിൽനിന്നും 15ന് തിരുവനന്തപുരത്തെത്തിയ ദേവികുളങ്ങര സ്വദേശി(53), യെമനിൽനിന്നും 25ന് കൊച്ചിയിലെത്തിയ തഴക്കര സ്വദേശിനി(46), ദുബായിൽനിന്നും 18ന് കൊച്ചിയിലെത്തിയ ദേവികുളങ്ങര സ്വദേശി, ഭുവനേശ്വറിൽനിന്നും 11 നും അരുണാചൽപ്രദേശിൽ നിന്നും എട്ടിനും ഛത്തീസ്ഗഡിൽ നിന്നും 12നും എത്തിയ ഐടിബിപി നൂറനാട് കേന്ദ്രത്തിലെ നാല് ഉദ്യോഗസ്ഥർ എന്നിവരാണ് കോവിഡ് ബാധിതരായ 14 പേർ.
കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുവായ 53 വയസുകാരനാണ് സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 206 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്
ജില്ലയിൽ ഇന്നലെ ഏഴുപേരുടെ പരിശോധനാഫലം നെഗറ്റീവായി. കുവൈറ്റിൽ നിന്ന് എത്തിയ നൂറനാട്, ചെങ്ങന്നൂർ, ഭരണിക്കാവ്, കടന്പൂർ, പാലമേൽ സ്വദേശികളുടെയും ചെന്നൈയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മുംബൈയിൽ നിന്നെത്തിയ അരൂർ സ്വദേശി എന്നിവരുമാണ് രോഗവിമുക്തരായത്, കൂടാതെ തിരുവനന്തപുരത്തു ചികിത്സയിലായിരുന്ന സൗദിയിൽ നിന്നെത്തിയ ചുനക്കര സ്വദേശയുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. ആകെ 187പേർ രോഗമുക്തരായി
7068 പേരാണ് ജില്ലയിൽ ആകെ ക്വാറന്റൈനിലുള്ളത്. ഇന്നലെ ഏഴുപേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. അഞ്ചുപേരെ ഒഴിവാക്കി. 232 പേരാണ് ആകെ ആശുപത്രി നിരീക്ഷണത്തിലുള്ളത്. 428 പേരെ ഇന്നലെ ക്വാറന്റൈനിൽനിന്നും ഒഴിവാക്കിയപ്പോൾ 536 പേർക്ക് ക്വാറന്റൈൻ നിർദേശിച്ചു. 160 പേരാണ് ഇന്നലെ വിദേശത്തു നിന്നുമെത്തിയത്. 291 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. 75 സാന്പിളുകൾ ഇന്നലെ പരിശോധനയ്ക്കായും അയച്ചു.