പോ​ള​യും ക​ട​ക​ലും നീ​ക്കം ചെ​യ്യ​ൽ
Monday, July 6, 2020 9:47 PM IST
മ​ങ്കൊ​ന്പ്: നീ​രൊ​ഴു​ക്കി​നും ഗ​താ​ഗ​തത്തി​നും ത​ട​സ​മാ​യി​രു​ന്ന മു​ട്ടാ​ർ മി​ത്ര​ക്ക​രി തോ​ട്ടി​ലെ പോ​ള​യും ക​ട​ക​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​സ​ഫ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. 2800 മീ​റ്റ​ർ നീ​ള​മു​ള്ള മി​ത്ര​ക്ക​രി​യി​ലെ തോ​ടു​ക​ളു​ടെ പോ​ള​യും ക​ട​ക​ലും നീ​ക്കം ചെ​യ്യു​ന്ന​തി​നൊ​പ്പം തോ​ട്ടി​ലെ ചെ​ളി നീ​ക്കം​ ചെ​യ്തു നീ​രൊ​ഴു​ക്കു വ​ർ​ധി​പ്പി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. നേ​ര​ത്തെ ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ​പ്ര​കാ​ര​മാ​ണ് പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി​യാ​യ​ത്. മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​തോ​ടു​ക​ളി​ലാ​ണ് ആ​ഴം കൂ​ട്ട​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് ടെ​ൻ​ഡ​ർ ന​ട​ത്തി​യ​ത.്