വാ​യ​ന പ​ക്ഷാ​ച​ര​ണ​വും താ​ലൂ​ക്കു​ത​ല സ​മാ​പ​ന സ​മ്മേ​ള​ന​വും ഇ​ന്ന്
Monday, July 6, 2020 9:46 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ വാ​യ​ന പ​ക്ഷാ​ച​ര​ണ​വും താ​ലൂ​ക്ക് ത​ല സ​മാ​പ​ന സ​മ്മേ​ള​ന​വും ഇ​ന്നു രാ​വി​ലെ 11ന് ​പു​ത്ത​ന​ന്പ​ലം ശ്രീ​കേ​ശ​വ​ഗു​രു ഗ്ര​ന്ഥ​ശാ​ലാ​ ഹാ​ളി​ൽ ന​ട​ത്തും. സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ്ര​ന്ഥാ​ല​യ​ങ്ങ​ളി​ലും സം​സ്ഥാ​ന, ​ജി​ല്ലാ, ത​ലൂ​ക്ക് ത​ല​ങ്ങ​ളി​ലും വാ​യ​ന പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചുവ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പരിപാടി.
മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ജ​യ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്വാ​ൻ കെ. ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ൻ.​പി. ര​വീ​ന്ദ്ര​നാ​ഥ് ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണം ന​ട​ത്തും. പി.​വി. ദി​നേ​ശ​ൻ, എ​ൻ.​റ്റി. ഭാ​സ്ക​ര​ൻ, ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എം. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.