ആലപ്പുഴ: ആലപ്പുഴ കൊയർ സിറ്റി റോട്ടറി ക്ലബ് 2020-21 പ്രസിഡന്റ് ആയി ആന്റണ്‍ ടി. ജോസഫ്, സെക്രട്ടറി രാജൻ പീറ്റർ അറോജ് എന്നിവർ ചുമതലയേറ്റു. ഈ വർഷത്തെ പ്രധാന പ്രോജക്ടായ എച്ച്ടുഒ ജല സംരക്ഷണത്തിനും പുനരുപയോഗത്തിനും പ്രാധാന്യം നൽകുന്നതാണ്. കോവിഡ് പ്രതിരോധത്തിനായി ഏറ്റവും മികച്ച സേവനം കാഴ്ചവച്ച പോലീസ് സേനയെയും ആരോഗ്യവകുപ്പിനെയും ആദരിച്ചാണ് ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങിയത്. ക്ലബ്ബിന്റെ അടുത്ത ഒരു വർഷത്തെ സേവനപദ്ധതികളുടെ രൂപരേഖയും ഭാരവാഹികൾ അവതരിപ്പിച്ചു.
റോട്ടറി ഇന്റർനാഷണലിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ 101-ാം വാർഷികം പ്രമാണിച് ആലപ്പുഴ കൊയർ സിറ്റി റോട്ടറി ക്ലബ്, ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ജി. സാബു, കൊറോണ സെൽ ഹെഡ്ക്വാർട്ടേഴ്സ് സബ് ഇൻസ്പെക്ടർ ലാൽജി, ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ കെ.പി. വിനോദ്, സബ് ഇൻസ്പെക്ടർ ടോൾസണ്‍ ജോസഫ്, ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ എം.കെ. രാജേഷ്, സബ് ഇൻസ്പെക്ടർ ശ്യാം കുമാർ, ആലപ്പുഴ എസ്ബിസിഐഡി സബ് ഇൻസ്പെക്ടർ ജേക്കബ് രാജി ജോസ് എന്നിവരെ ആദരിച്ചു.
ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ അഡ്വ. ടി.ജി. സനൽകുമാർ, നോർത്ത് പോലീസ് സ്റ്റേഷനിലെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ആന്റണ്‍ ടി. ജോസഫ്, സെക്രട്ടറി രാജൻ പീറ്റർ അറോജ്, റോട്ടറി അസിസ്റ്റന്റ് ഗവർണർ ടി.സി. ജോസഫ്, പി.സി. ജിജി, പി. ബാലൻ, വിനോദ്, എന്നിവരും പോലീസ് ഉദ്യോഗസ്ഥരും പ്രസംഗിച്ചു. ഇതോടൊപ്പം രണ്ടു സ്റ്റേഷനുകളിലും സാനിറ്റൈസറുകളും മാസ്കുകളും ടൂറിസം പോലീസിനായി റെയിൻ കോട്ടുകളും ഭാരവാഹികൾ കൈമാറി.