നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കി
Sunday, July 5, 2020 10:42 PM IST
ചെ​ങ്ങ​ന്നൂ​ർ: നി​ര്‍​ധ​ന കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍​പ​ഠ​ന​ത്തി​ന് വൈ​ദ്യു​തി​യെ​ത്തി​ച്ചു, ടി​വി​യും ന​ല്‍​കി. മു​ള​ക്കു​ഴ മോ​ടി​വ​ട​ക്കേ​തി​ല്‍ നാ​സ​ർ-​മ​റി​യം ബീ​വി ദ​മ്പ​തി​ക​ളു​ടെ മു​ള​ക്കു​ഴ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ ഒ​ന്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന അ​ന്‍​സി​യ, എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ഹ​സ്‌​ന എ​ന്നീ കു​ട്ടി​ക​ള്‍​ക്കാ​ണ് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​കി​യ​ത്.
മു​ള​ക്കു​ഴ ര​ഞ്ജി​നി ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ഇ​വ​ര്‍​ക്ക് ടി.​വി സൗ​ജ്യ​ന്യ​മാ​യി ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍ വൈ​ദ്യു​ത​ബ​ന്ധം ഇ​ല്ലാ​യെ​ന്ന വി​വ​രം ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. തു​ട​ര്‍​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ അ​ത് എം​എ​ല്‍​എ​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ടി​വി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള കേ​ബി​ള്‍ സൗ​ക​ര്യ​ങ്ങ​ളും ക്ല​ബി​ന്‍റെ ചെ​ല​വി​ല്‍ ക്ര​മീ​ക​രി​ച്ചു. ര​ണ്ടു​കു​ട്ടി​ക​ളും ര​ഞ്ജി​നി ക്ല​ബി​ല്‍ ക്ര​മീ​ക​രി​ച്ചി​രു​ന്ന ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലാ​ണ് പ​ഠ​നം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.
സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ നാ​സ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി വൈ​ദ്യു​തി​യു​ടെ​യും, ടി​വി​യു​ടെയും സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ര്‍​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റെ​ഞ്ചി ചെ​റി​യാ​ന്‍, സെ​ക്ര​ട്ട​റി മ​നു, ടി.​എ. മോ​ഹ​ന​ന്‍, ക്ല​ബ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ലിം, ദീ​പ​ക്, ഷൈ​ൻ, അ​ജി, ഷെ​ഫ്ന, സി​ന്ധു, ജോ​യ​ല്‍ ബി​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.