നെ​റ്റ് കി​ട്ടു​ന്നി​ല്ല; പ​ഠ​നം പാ​ത​യോ​ര​ത്ത്
Sunday, July 5, 2020 10:42 PM IST
എ​ട​ത്വ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥിക​ളു​ടെ പ​ഠ​നം ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ കൈ​വി​രി​യി​ൽ. തെ​ക്കെ ത​ല​വ​ടി ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​നം സ​മീ​പ​ത്തെ റോ​ഡ് പാ​ത​യോ​ര​ത്തേ​യ്ക്കും ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലേ​ക്കും മാ​റ്റി​യ​ത്. വീ​ടി​ന​ക​ത്താ​യാ​ലും പു​റ​ത്താ​യാ​ലും ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം നി​ല​യ്ക്കും.
ഓ​ണ്‍​ലൈ​ൻ പ​ഠ​നം തു​ട​ർ​ന്ന​തോ​ടെ വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി മാ​ത്ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.
ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ യു​ ട്യൂബ് വ​ഴി ന​ൽ​കു​ന്ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​റി​ല്ല. മ​ഴ​ക്കെ​ടു​തി​യി​ൽ വൈ​ദ്യു​തി ത​ട​സം സൃ​ഷ്ടി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് വി​ക്ടേ​ഴ്സ് ക്ലാ​സ് മു​ട​ങ്ങാ​തി​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ക്ലാ​സു​ക​ൾ യൂ​ടൂ​ബി​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ദി​വ​സേ​ന​യു​ള്ള ക്ലാ​സു​ക​ൾ മി​ക്ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ട​ങ്ങു​ക​യാ​ണ് പ​തി​വ്. പ്ര​തി​വി​ധി​യാ​യി പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി പ​ഠ​നം തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു.
പ​ര​സ്പ​രം സം​ശ​യ നി​വാ​ര​ണം ന​ട​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം തു​ട​രു​ന്ന​ത്. ഫോ​ണ്‍ വി​ളി​ച്ചാ​ലും ഈ ​പ്ര​ദേ​ശ​ത്ത്് കി​ട്ടാ​റി​ല്ല. വി​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി റോ​ഡി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ ഫോ​ണ്‍ ബ​ന്ധം തു​ട​രാ​ൻ സാ​ധി​ക്കൂ. ഉ​പ​ഭോ​ക്താ​ക്ക​ൾ ഫോ​ണ്‍ ക​ന്പ​നി​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്‍റ​ർ​നെ​റ്റ്്് ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.