തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തീ​വ​ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്് ജി​ല്ലാ ക​ള​ക്ട​ർ
Saturday, July 4, 2020 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. അ​നാ​വ​ശ്യ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ളും സു​ഹൃ​ത് സം​ഗ​മ​ങ്ങ​ളും ക​ർ​ശ​ന​മാ​യും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ​യും പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സ്ത്രീ​ക​ളു​ടെ രോ​ഗ​വി​വ​രം രോ​ഗ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​വ​രു​ടെ ഭ​ർ​ത്താ​ക്കന്മാ​ർ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. ഇ​വ​ർ​ക്ക് ഒ​ട്ട​ന​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ആ​യി മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും അ​ടു​ത്ത സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​യി പ​ല വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ടി വ​രും.