റോ​ഡ് നിർമാണം നടത്താത്തതിൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Saturday, July 4, 2020 10:18 PM IST
മ​ങ്കൊ​ന്പ്: ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു.

കാ​വാ​ലം പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, എ​ട്ട് വാ​ർ​ഡു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഗ​വ. യു​പി​എ​സ് റോ​ഡാ​ണ് അ​വ​ഗ​ണ​ന​യ​നു​ഭ​വി​ക്കു​ന്ന​ത്. കാ​വാ​ലം ലി​സ്യു റോ​ഡി​ലെ അ​രി​ങ്ങ​ള​ത്തി​നു സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ച്ച കാ​വാ​ലം ഗ​വ. യു​പി സ്കൂ​ളി​നു സ​മീ​പം ആ​റ്റു​തീ​രം വ​രെ​യു​ള്ള റോ​ഡാ​ണ് ഇ​നി​യും ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തിയാ​കാ​തെ കി​ട​ക്കു​ന്ന​ത്. മൂ​ന്നു ഭാ​ഗ​ങ്ങ​ളു​ള്ള പ്ര​വൃ​ത്തി​യു​ടെ ഒ​രു പ്ര​ദേ​ശ​ത്തെ ജോ​ലി​ക​ൾ മാ​ത്ര​മാ​ണു പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്.

2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ തു​റ​മു​ഖ വ​കു​പ്പി​ൽനി​ന്നാ​ണ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള തു​ക അ​നു​വ​ദി​ച്ച​ത്. എ​സ്ബി​ടി ജം​ഗ്ഷ​ൻ മു​ത​ൽ കൈ​താ​രം വ​രെ​യു​ള്ള റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക, അ​രി​ങ്ങ​ളം മു​ത​ൽ യു​പി​എ​സ് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ ടാ​റിം​ഗ് ന​ട​ത്തു​ക, പ​ള്ളി​യ​റ​ക്കാ​വ് ജെ​ട്ടി മു​ത​ൽ പു​ന്നൂ​ർ വ​രെ​യു​ള്ള വ​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 2018 ന​വം​ബ​റ​ിൽ യു​പി സ്കൂ​ൾ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ക്വാ​റി അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ര​ത്തി​യ ശേ​ഷം നി​ല​ച്ച പ​ണി​ക​ൾ 2019 ന​വം​ബ​റി​ലാ​ണ് പു​ന​രാം​രം​ഭി​ച്ച​ത്.

ടാ​റിം​ഗി​നു മു​ന്നോ​ടി​യാ​യി മെ​റ്റി​ലു​ക​ൾ നി​ര​ത്തി​യ​ശേ​ഷം പ​ണി​ക​ൾ വീ​ണ്ടും നി​ല​യ്്ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​ട്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും ടാ​റിം​ഗ് ആ​രം​ഭി​ക്കാ​ത്ത​ത് നാ​ട്ടു​കാ​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ദു​രി​ത​യാ​ത്ര.

യു​പി സ്കൂ​ള​ട​ക്കം അ​ഞ്ചു സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​ഷ​മി​ക്കു​ന്ന​ത്. വ​ലി​യ മെ​റ്റ​ലു​ക​ളി​ൽ ച​വി​ട്ടി ന​ട​ക്കാ​ൻ ഇ​വ​ർ ഏ​റെ വി​ഷ​മി​ക്കു​ന്നു. ഇ​തി​നു പു​റ​മേ ദേ​ശീ​യ വാ​യ​ന​ശാ​ല, വി​വി​ധ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ, പ​ള്ളി​യ​റ​ക്കാ​വ് ക്ഷേ​ത്രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇ​തു​വ​ഴി ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്നു.

പ​ള്ളി​യ​റ​ക്കാ​വ് ബോ​ട്ടു​ജെ​ട്ടി മു​ത​ൽ പു​ന്നൂ​ർ വ​രെ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡും ക​രാ​റി​ലു​ണ്ടെ​ങ്കി​ലും നാ​ളി​തു​വ​രെ ഒ​രു പ​ണി​യും ഇ​വി​ടെ ന​ട​ത്തി​യി​ട്ടി​ല്ല. ബോ​ട്ടു​യാ​ത്ര​യ്ക്കാ​യി രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​വ​ധി​യാ​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ലാ​ണ്. പ​ണി​ക​ൾ വൈ​കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു പ​ണ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ക​രാ​റു​കാ​ര​നി​ൽ​നി​ന്നു ല​ഭി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പ് ജോ​ലി​ക​ൾ തീ​ർ​ത്ത് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.