പ്രതിഷേധ സമരം നടത്തി
Saturday, July 4, 2020 10:18 PM IST
കു​ട്ട​നാ​ട്: ജ​ന​ങ്ങ​ള്‍ ഭൂ​രി​പ​ക്ഷ​വും പ്ര​യാ​സം നേ​രി​ടു​മ്പോ​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഭ​ക്ഷ്യ​ധാ​ന്യ പ​ദ്ധ​തി കോ​വി​ഡ് 19 പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും, നീ​ല, വെ​ള്ള റേ​ഷ​ന്‍കാ​ര്‍ഡ് ഉ​ട​മകളെയും സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നും രാ​ഷ്‌ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ങ്കൊ​മ്പ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജെ. ജെ​യിം​സ് കൊ​ച്ചു​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാം​മ​ഠം, തോ​മ​സ് വ​ര്‍ക്കി​വ​ടു​ത​ല, അ​ല​ക്‌​സാ​ണ്ട​ര്‍ പു​ത്ത​ന്‍പു​ര, സേ​വി​ച്ച​ന്‍ രാ​മ​ങ്ക​രി, ജി​ജോ നെ​ല്ലു​വേ​ലി, ശ്രീ​കു​മാ​ര്‍ ശ്രീ​കൃ​ഷ്ണ​സ​ദ​നം, ജോ​സി പു​തു​മ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.