ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​ം: ജി​ല്ലാ ക​ള​ക്ട​ർ
Friday, July 3, 2020 10:41 PM IST
ആലപ്പുഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രേ പൊ​തു​ജ​ന​ങ്ങ​ൾ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം മൂ​ല​മു​ള്ള കേ​സു​ക​ൾ ഏ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തും ബ​ന്ധു വീ​ടു​ക​ളി​ലെ സ​ന്ദ​ർ​ശ​ന​വും സു​ഹൃ​ദ് സം​ഗ​മ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം. രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നാ​യു​ള്ള ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​വും ഒ​ഴി​വാ​ക്ക​ണം. സ​ർ​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും ന​ല്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. കാ​യം​കു​ളം ന​ഗ​ര​സ​ഭ അ​ട​ക്കം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​മെ​ന്നും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​ന​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ. പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ​ ക​ള​ക്‌ടർ അ​റി​യി​ച്ചു. പൊ​തുസ്ഥ​ല​ങ്ങ​ൾ, സ​ർ​ക്കാ​ർ, സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം. മാ​സ്ക്, സാ​നിറ്റൈ​സ​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും ഉ​റ​പ്പു വ​രു​ത്ത​ണം.