ജില്ലയിൽ സന്പർക്കത്തിലൂടെ 12 പേർക്ക് കോവിഡ്
Friday, July 3, 2020 10:41 PM IST
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 21 പേ​ർ​ക്കുകോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 12 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും നാ​ലു​പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി​യ​വ​രാ​ണ്.
29 നു ​രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് പ​തി​നൊ​ന്നുപേ​ർ. ചെ​റു​ത​ന സ്വ​ദേ​ശി​നി​ക​ളാ​യ 46 വ​യ​സു​ള്ള സ് ത്രീ​യും മ​ക​ളും കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ 54 വ​യ​സു​കാ​ര​ൻ, ര​ണ്ടു യു​വാ​ക്ക​ൾ, ര​ണ്ടു യു​വ​തി​ക​ൾ, മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ൾ ഒ​രു ആ​ണ്‍​കു​ട്ടി എ​ന്നി​വ​ർ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.
ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ജ​മ്മു​വി​ൽനി​ന്നും വി​മാ​ന​ത്തി​ൽ 20 നു ​കൊ​ച്ചി​യി​ലെ​ത്തി തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലായി​രു​ന്ന 46 വ​യ​സു​ള്ള പ​ത്തി​യൂ​ർ സ്വ​ദേ​ശി, ചെ​ന്നൈ​യി​ൽനി​ന്നും 11ന് ​സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ്, മ​സ്ക്കറ്റി​ൽ​നി​ന്ന് 19 നു ​കൊ​ച്ചി​യി​ലെ​ത്തി തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ യു​വ​തി, കാ​ശ്മീ​രി​ൽനി​ന്നും 16 നു ​വി​മാ​ന​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി കോവി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന താ​മ​ര​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ്, കു​വൈ​റ്റി​ൽനി​ന്നും 19 നു ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി തു​ട​ർ​ന്ന് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 60 വ​യ​സു​ള്ള നൂ​റ​നാ​ട് സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും സ്വ​കാ​ര്യവാ​ഹ​ന​ത്തി​ൽ 12 നു ​വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി, കു​വൈ​റ്റി​ൽനി​ന്ന് 13ന് ​കൊ​ച്ചി​യി​ലെ​ത്തി തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വ്, കു​വൈ​റ്റി​ൽനി​ന്നും 30 നു ​കൊ​ച്ചി​യി​ലെ​ത്തി ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന 52 വ​യ​സു​ള്ള ക​ല​വൂ​ർ സ്വ​ദേ​ശി, ദ​മാ​മി​ൽനി​ന്ന് 30ന് ​കൊ​ച്ചി​യി​ലെ​ത്തി ല​ക്ഷ​ണ​ങ്ങ​ളെത്തു​ട​ർ​ന്ന് അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് എന്നിവർക്കാണ് ഇന്നലെ കോ വിഡ് സ്ഥിരീകരിച്ചത്.
എ​ല്ലാ​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ 202 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലുണ്ട്. ഇ​ന്നലെ ര​ണ്ടു പേ​ർ രോ​ഗ​മു​ക്ത​രാ​യി. ബ​ഹ​റി​നി​ൽനി​ന്ന് എ​ത്തി​യ നൂ​റ​നാ​ട് സ്വ​ദേ​ശി, മും​ബൈ​യി​ൽനി​ന്നെ​ത്തി​യ കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​നി. ആ​കെ 143 പേ​ർ രോ​ഗ മു​ക്ത​രാ​യി.